സ്‌കൂളില്‍ ദേശീയ ഗാനം ആലപിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനുപിന്നാലെ മദ്രസകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ തയ്യാാറെടുത്ത് ആര്‍എസ്എസ്

flag-final

സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്ത് സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ആര്‍എസ്എസ് പല നീക്കവും ഇതിനിടയില്‍ നടത്തുകയാണ്. സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ മദ്രസകളില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് ആര്‍എസ്എസ് വ്യക്തമാക്കിയിരുന്നു. അതിനുള്ള നീക്കവും ആര്‍എസ്എസ് തുടങ്ങി കഴിഞ്ഞു.

അലഹബാദിലെ സ്വകാര്യ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ ഗാനം ആലപിക്കുന്നതിന് വിലക്കേര്‍പ്പെടത്തിയെന്ന റിപ്പോര്‍ട്ടിന് തൊട്ടുപിന്നാലെയാണ് ആര്‍.എസ്.എസിന്റെ പോഷക സംഘടനയായ രാഷ്ട്രീയ മുസ്ലിം മഞ്ച് ഈ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വാതന്ത്ര്യ ദിനത്തില്‍ നാഗ്പുരിലെ ബിനാകി മംഗള്‍വാരിയിലുള്ള മദ്രസ്സയില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍.എസ്.എസ്. കോര്‍ കമ്മറ്റി അംഗവും രാഷ്ട്രീയ മുസ്ലിം മഞ്ച് പ്രസിഡന്റുമായ ഇന്ദ്രേഷ് കുമാര്‍ പങ്കെടുക്കും. ആദ്യമായാണ് ഒരു ആര്‍.എസ്.എസ്. നേതാവ് മദ്രസ്സയ്ക്കുള്ളില്‍ നടക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്യുന്നത്.

തുടക്കത്തില്‍ ഇങ്ങനെയൊരു പരിപാടി നടത്താന്‍ മദ്രസ്സ അധികൃതര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍, സമ്മര്‍ദം ഏറിയതോടെ ഭോറ വിഭാഗത്തില്‍പ്പെട്ട മദ്രസ്സയുടെ അധികൃതര്‍ യോഗത്തിന് സമ്മതിക്കുകയായിരുന്നു. മറ്റ് മദ്രസ്സകളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളും ഈ ചടങ്ങിനെത്തുമെന്നാണ് കണക്കാക്കുന്നത്.

ദേശീയ പതാക ഉയര്‍ത്തലിന് പുറമെ വന്ദേ മാതരം ആലാപനവും ഭാരത് മാതാ കി ജയ് വിളികളും മദ്രസ്സകളില്‍ മുഴക്കുമെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. തീവ്രവാദ വിരുദ്ധ സംഘടനയക്ക് രൂപം നല്‍കാനും ആര്‍.എസ്.എസ്സിന് പദ്ധതിയുണ്ട്. ഐസിസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടകളിലേക്ക് യുവാക്കള്‍ ചേരുന്നത് തടയാന്‍ മുസ്ലിം സമുദായത്തില്‍ത്തന്നെ ബോധവല്‍ക്കരണം നടത്തുകയാണ് ഈ സംഘടനയുടെ ഉദ്ദേശം.

മദ്രസ്സയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള തീരുമാനം മൂന്നുമാസം മുമ്പ് കൈക്കൊണ്ടതാണെന്ന് മുസ്ലിം മഞ്ചിന്റെ മഹാരാഷ്ട്രാ സംസ്ഥാന അദ്ധ്യക്ഷന്‍ മുഹമ്മദ് ഫറൂഖ് പറഞ്ഞു. മുസ്ലീങ്ങള്‍ക്കിടയില്‍ ആര്‍.എസ്.എസ്സിന്റെ സ്വാധീനം വര്‍ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. രക്ഷാബന്ധന്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് മദ്രസ്സ വേദിയാക്കാനും ശ്രമം നടക്കുന്നുണ്ട്.

Top