കുമ്മനം എത്തി കേരളത്തില്‍ ‘ഘര്‍വാപ്പസി വീണ്ടും’ അയ്യായിരം ആളുകളെ ഉടന്‍ മതം മാറ്റും

കൊച്ചി: ആര്‍ .എസ് .എസ് പിടിമുറുക്കിയ കേരളത്തിലെ ബിജെപിയില്‍ ഘര്‍വാപ്പസി വീണ്ടും ‘സജീവമാക്കുന്നു. ഇതിന് കുമ്മനത്തിന്റെ പച്ചക്കൊടിയുണ്ടെന്നു ആരോപണവും ഉണ്ട്. കുമ്മനം രാജശേഖരന്‍ കേരളത്തിലെ ബിജെപിയുടെ തലപ്പത്ത് എത്തിയതോടെ സംസ്ഥാനത്ത് വീണ്ടും ഘര്‍വാപ്പസി ഊര്‍ജിതമാക്കാന്‍ ബിജെപി ഒരുങ്ങുന്നത്.

 

പഴയ നേതൃത്വം എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നെങ്കിലും ഘര്‍വാപ്പസിയെ പിന്തുണയ്ക്കാനാണു പാര്‍ട്ടി തീരുമാനം. രാജ്യത്ത് ഭൂരിപക്ഷമാകുന്നതിനും മതം സംരക്ഷിക്കുന്നതിനും കൂടുതല്‍ ഘര്‍വാപ്പസി യാത്രകള്‍ നടത്തണമെന്നു വിശ്വഹിന്ദു പരിഷത്ത് ദേശീയ അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയുടെ നിര്‍ദേശം എത്തിയതോടെ മതപരിവര്‍ത്തനം ശക്തമാക്കാനാണ് നീക്കം. ഈ വര്‍ഷം 5000 ആളുകളെയെങ്കിലും പുനര്‍ മതപരിവര്‍ത്തനത്തിലൂടെ ഹിന്ദു മതത്തിലേക്ക് എത്തിക്കാനാണ് പദ്ധതിയെന്ന് ഹിന്ദു ഹെല്‍പ് ലൈന്‍ ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 
വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തു നടന്നത് 2500 മതപരിവര്‍ത്തനങ്ങളാണ്. ഏറ്റവും കൂടുതല്‍ നടന്നതു കോട്ടയത്തും. 700 വിവിധ മതക്കാരെയാണ് ഇവര്‍ ഹിന്ദു മതത്തിലേക്ക് എത്തിച്ചത്. ക്രിസ്ത്യന്‍ മതവിഭാഗത്തിലേക്കു മാറിയ ദളിതരെയാണ് പ്രധാനമായും പരിവര്‍ത്തനം നടത്തിയത്. ഹിന്ദുമതത്തിലായിരുന്നപ്പോള്‍ ലഭിച്ചിരുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതായതോടെയാണ് പലരും ഘര്‍വാപ്പസിയില്‍ പങ്കെടുത്തതെന്നാണ് വിവരം. ഹിന്ദു ഹെല്‍പ് ലൈനില്‍ ബന്ധപ്പെടുന്നവരെ അടുത്തുള്ള ക്ഷേത്രങ്ങളില്‍ എത്തിച്ച് കൂട്ടത്തോടെ മതംമാറ്റുകയാണു പതിവ്.

 

കഴിഞ്ഞ ഡിസംബറിലാണ് കേരളത്തില്‍ ഹിന്ദുമതത്തിലേക്കുള്ള തിരിച്ചുവരവിന് മറ്റു മതക്കാര്‍ക്ക് കളമൊരുക്കി ഘര്‍വാപ്പസിക്കു വിശ്വഹിന്ദു പരിഷത്ത് തുടക്കമിട്ടത്. എല്ലാ ഞായറാഴ്ചകളിലും നിരവധി പേരാണ് വിവിധ ക്ഷേത്രങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ മറ്റ് മതങ്ങളില്‍നിന്ന് ഹിന്ദുമതത്തിലേക്ക് തിരികെ എത്തുന്നത്. ആര്യസമാജം, ഹിന്ദുമിഷന്‍, അഖില ഭാരതീയ അയ്യപ്പസേവാസംഘം, എന്നീ സംഘടനകളാണ് ഹിന്ദു മതത്തിലേക്കുള്ള പരിവര്‍ത്തനം നടത്തുന്നത്. മതംമാറ്റിയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും ഈ സംഘടനകളാണ്. വിഎച്ച്പി, ഹനുമാന്‍സേന, ബജറംഗ്ദള്‍ തുടങ്ങിയ തീവ്രഹിന്ദു സംഘടനകളുടെ നേതൃത്വത്തിലും സംസ്ഥാനത്ത് മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

Top