പാല സീറ്റ് ബിജെപിയ്ക്ക്: പിസി ജോര്‍ജിന് വീണ്ടും തിരിച്ചടി..!! ആകെ തകര്‍ന്ന് പൂഞ്ഞാര്‍ സിംഹം

തിരുവനന്തപുരം: സ്വന്തമായി പുതിയ രാഷ്ട്രീയ വഴി വട്ടിത്തെളിക്കാനും രാഷ്ട്രീയത്തില്‍ പിച്ചവയ്ക്കുന്ന മകന് ഭാവിയുണ്ടാക്കാനുമായി ബിജെപിക്കൊപ്പം ചേര്‍ന്ന പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന് ആകെ അടിതെറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സംഖ്യത്തിലായെങ്കിലും ബിജെപിയില്‍ നിന്നും കാര്യമായ പരിഗണന കിട്ടാത്തതാണ് പിസി ജോര്‍ജിനെ ആകെ വലയ്ക്കുന്നത്.

അടുത്തുവരുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ പിസി ജോര്‍ജിനെ ബിജെപി പരിഗണിച്ചതുപോലുമില്ലെന്ന് റിപ്പോര്‍ട്ട്. ഉപതെരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് ബിജെപി.യും ഒരു സീറ്റില്‍ ബി.ഡി.ജെ.എസും മത്സരിക്കാന്‍ എന്‍.ഡി.എ.യില്‍ ധാരണയായി. പാലായില്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാനുള്ള പിസി ജോര്‍ജിന്റെ നീക്കം ഇതോടെ പാളി. വട്ടിയൂര്‍ക്കാവ്, കോന്നി, പാലാ, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ബിജെപി. വീണ്ടും ജനവിധിതേടും. അരൂരില്‍ ബി.ഡി.ജെ.എസും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെ ജയിപ്പിക്കുമെന്ന പ്രഖ്യാപനവുമായി എന്‍ഡിഎയിലെത്തിയ പിസി ജോര്‍ജിന് വലിയ തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടാകുന്നത്. പത്തനംതിട്ടയില്‍ വോട്ട് കൂടിയെങ്കിലും സുരേന്ദ്രന് രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ല. ഇതിനൊപ്പം ജോര്‍ജിന്റെ മണ്ഡലത്തില്‍ സുരേന്ദ്രന് വോട്ടൊന്നും കൂടുതലായി കിട്ടിയുമില്ല. ഈ സാഹചര്യത്തിലാണ് ജോര്‍ജിന് സീറ്റ് നല്‍കുന്നതില്‍ ബിജെപി വിമുഖത കാട്ടുന്നതെന്നാണ് റിപ്പോര്‍ട്ട്.

കേരള ജനപക്ഷം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ എന്‍ഡിഎ വിടാനും മടിക്കില്ലെന്ന മുന്നറിയിപ്പുമായി പി.സി. ജോര്‍ജും രംഗത്ത് വന്നിരുന്നു. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ആവശ്യങ്ങള്‍ അംഗീകരിക്കുകയും ന്യൂനപക്ഷസംരക്ഷണം ഉറപ്പുവരുത്താനും ബിജെപി തയാറാകണം. അല്ലാത്തപക്ഷം മുന്നണിവിടുന്നതിനെകുറിച്ച് ആലോചിക്കാന്‍ തന്റെ പാര്‍ട്ടിക്ക് മടിയുണ്ടാകില്ലെന്നു പി.സി.ജോര്‍ജ് പറഞ്ഞു. പാലാ സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ ജോര്‍ജ് മറ്റ് വഴികള്‍ തേടുമെന്നാണ് റിപ്പോര്‍ട്ട്.

ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നതോടെ സ്വന്തം മണ്ഡലത്തിലെ അണികള്‍ പോലും ആശയക്കുഴപ്പത്തിലായി. മുസ്ലീങ്ങളെ ചീത്ത പറഞ്ഞ വീഡിയോ വൈറലായി. ഇതോടെ സ്വന്തം നിയോജക മണ്ഡലത്തില്‍ പോലും സജീവമായ ഇടപെടലിന് പിസിക്ക് കഴിയാനാകുന്നില്ല. മുസ്ലിം വിഭാഗത്തിന്റെ അപ്രഖ്യാപിത വിലക്കുമുണ്ട്. വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും പാലായില്‍ ഷോണിനെ മത്സരിപ്പിക്കാന്‍ വേണ്ടി മാത്രമാണ് പിസി എന്‍ഡിഎയില്‍ തുടര്‍ന്നത്. അതും വെറുതെയാകുകയാണ്.

Top