വായില്‍ തോന്നിയത് വിളിച്ചു പറയുന്നത് സിനിമയില്‍..!! സുരേഷ്‌ഗോപിയുടെ അശ്ലീല പ്രസംഗം വിവാദത്തില്‍

കൊച്ചി: തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപി എംപിയുടെ പ്രസംഗം വിവാദത്തില്‍. പൊതുവേദിയില്‍ കേട്ടാലറക്കുന്ന വാക് പ്രയോഗങ്ങളാണ് സുരേഷ് ഗോപി നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വലിയ വിമര്‍ശനം പ്രസംഗത്തിലെ പ്രയോഗങ്ങള്‍ക്കെതിരെ ഉയരുകയാണ്.

എല്ലാവരുടെയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ വീതം ഇടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ കുറിച്ച് പറയവെയാണ് സുരേഷ് ഗോപി വിവാദ പരാമര്‍ശം നടത്തിയത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ റോസാപ്പൂ വെച്ച മഹാന്‍ എന്നാണ് സുരേഷ് ഗോപി വിശേഷിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘പതിനഞ്ച് ലക്ഷം ഇപ്പം വരും. പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയണ്ട. ഇംഗ്ലീഷ് നീ അറിയേണ്ട. ഇംഗ്ലീഷ് അറിയാത്തവരാരും ഇവിടെ ഇല്ല എന്ന് നീ അവകാശപ്പെടരുത്, ഹിന്ദി അറിയാത്തവരാണ് ഇവിടുള്ളത് എന്നും നീ അവകാശപ്പെടരുത്. അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണം. എന്താണ് പ്രധാനമന്ത്രി പറഞ്ഞത് ? ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം സംഭരണ കേന്ദ്രങ്ങള്‍. സ്വിസ് ബാങ്ക് അടക്കമുള്ള. അതിന് അവര്‍ക്ക് നിയമാവലിയുണ്ട്. ഇന്ത്യന്‍ നിയമവുമായി അങ്ങോട്ട് ചെന്ന് ചോദ്യം ചെല്ലാന്‍ കഴിയില്ല. അവിടെ 10-50 വര്‍ഷമായി. എന്ന് പറയുമ്പോള്‍ ഏതൊക്കെ മഹാന്‍മാരാണ്. നമ്മുടെ പല മഹാന്മാരും പെടും. റോസാപ്പൂ വെച്ച മഹാനടക്കം വരും ആ പട്ടികയില്‍. കൊണ്ട് ചെന്ന് അവിടെ കൂമ്പാരം കൂട്ടിയ പണം കൊണ്ടുവന്നാല്‍. ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും പതിനഞ്ച് ലക്ഷം വച്ച് പങ്കുവെക്കാനുള്ള പണമുണ്ടത്. എന്ന് പറഞ്ഞതിന്. മോദി ഇപ്പോതന്നെ ഈ കറവ പശുവിന്റെ മുതുകില്‍ തണുത്തവെള്ളം ഒഴിച്ച് കറന്ന് ഒഴുക്കി. അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്റെ അര്‍ത്ഥം. ഊളയെ ഊളയെന്നെ വിളിക്കാന്‍ കഴിയൂ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.

വായില്‍ തോന്നുന്നതെന്തും വിളിച്ച് പറയാന്‍ സിനിമയില്‍ അവസരമുണ്ട്. അത് ജനം കേള്‍ക്കില്ല. കാരണം സെന്‍സര്‍ ബോര്‍ഡുണ്ട്. ഇവിടെ സെന്‍സര്‍ ബോര്‍ഡില്ല അതിനാല്‍ സ്വയം സെന്‍സര്‍ ചെയ്യണം. എന്നാല്‍ സിനിമയിലെ അണിയറക്കാര്‍ കുത്തിത്തിരുകുന്ന അശ്ലീല സംഭാഷണങ്ങള്‍ ആസ്വദിച്ച് പറഞ്ഞിരുന്ന സുരേഷ്‌ഗോപിക്ക് സ്വയം സെന്‍സര്‍ ചെയ്യാന്‍ അറിയാത്തതാണ് കുഴപ്പത്തിന് കാരണമെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ പറയുന്നത്.

Top