മധുര കത്തിയെരിയുമ്പോള്‍ ഷൂട്ടിങ് ഫോട്ടോസ് പോസ്റ്റ് ചെയ്ത് ആഘോഷിച്ച ഹേമമാലിനി വിവാദത്തില്‍

HEMAMALINI

ധുര: അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്പി ഉള്‍പ്പെടെ 21 പേരാണ് മധുരയില്‍ കൊല്ലപ്പെട്ടത്. മധുര കത്തിയെരിയുമ്പോള്‍ സംഭവത്തില്‍ അസ്വസ്ഥത രേഖപ്പെടുത്തേണ്ട സമയത്ത് നടിയും എംപിയുമായ ഹേമമാലിനി ചെയ്തത് ഫോട്ടോ പോസ്റ്റ് ചെയ്ത് ആഘോഷിക്കുകയാണ്.

ഷൂട്ടിങ് ഫോട്ടോ പോസ്റ്റ് ചെയ്തതിനെതിരെ ട്വിറ്ററില്‍ വിമര്‍ശനത്തിന്റെ പൊങ്കാലയായിരുന്നു പിന്നീട്. കമന്റുകള്‍ സഹിക്കാന്‍ പറ്റാതായപ്പോള്‍ ഹേമമാലിനി ഫോട്ടോകള്‍ നീക്കം ചെയ്യുകയും ചെയ്തു. മുംബൈയിലെ മാധ് ദ്വീപില്‍ നടന്ന സിനിമ ഷൂട്ടിംഗിന്റെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.

ചിത്രങ്ങള്‍ നീക്കം ചെയ്തതു കൂടാതെ മഥുരയില്‍ നടന്ന സംഭവങ്ങളില്‍ താന്‍ അസ്വസ്ഥയാണെന്നും ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും സംഘര്‍ഷത്തിലേക്ക് പോകരുതെന്നും അവര്‍ പിന്നീട് ട്വീറ്റ് ചെയ്തു. തനിക്കേറ്റവും പ്രിയപ്പെട്ട നഗരത്തില്‍ നിന്ന് ഇത്തരമൊരു വാര്‍ത്ത വന്നതില്‍ താന്‍ ദുഃഖിതയാണ്. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

Top