കേന്ദ്ര സര്‍ക്കാരിന്റെ ഭവനപദ്ധതിയില്‍ ശ്രീരാമന് ഒരു വീട് പണിത് നല്‍കണമെന്ന് ബിജെപി എംപി

കേന്ദ്ര സര്‍ക്കാരിന്റെ ഭവനപദ്ധതിയില്‍ ശ്രീരാമന് ഒരു വീട് പണിത് നല്‍കണമെന്ന് ബിജെപി എംപി ഹരി നാരായണന്‍ രാജ്ഭാര്‍. ഉത്തര്‍പ്രദേശിലെ ലോക്‌സഭാംഗമാണ് ഹരി നാരായണന്‍ രാജ്ഭാര്‍. അയോധ്യയില്‍ രാം ലല്ല എന്ന പേരിലാണ് വീട് പണിയേണ്ടതെന്നും രാജ്ഭാര്‍ ആവശ്യപ്പെട്ടു. ഒരു മേല്‍ക്കൂരയുമില്ലാതെ മഴയും വെയിലും കൊണ്ട് നില്‍ക്കുയാണ് ഇപ്പോള്‍ ശ്രീരാമന്‍. വീടില്ലാത്തവര്‍ക്ക് വീട് അഭയമൊരുക്കല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇതു സംബന്ധിച്ച് ജില്ലാ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും രാജ്ഭാര്‍ അറിയിച്ചു. പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം തര്‍ക്കമുള്ള പ്രദേശത്ത് വീട് നിര്‍മ്മിച്ച് താത്കാലിക ശ്രീകോവിലില്‍ നിന്ന് ശ്രീരാമനെ മാറ്റി സ്ഥാപിക്കണമെന്നും എംപി പറഞ്ഞു.

Top