അമിത് ഷായെ വിമര്‍ശിക്കേണ്ടത് തടിയെക്കുറിച്ച് പറഞ്ഞല്ല, പിണറായിയുടെ വിമര്‍ശനം പോരാളി ഷാജിയെപ്പോലെ; പിണറായിക്കെതിരെ വി.ടി.ബല്‍റാം

തിരുവനന്തപുരം: അമിത് ഷായ്‌ക്കെതിരെ കഴിഞ്ഞ ദിവസം കടുത്ത വിമര്‍ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കേരള സര്‍ക്കാരിനെ താഴെയിടാന്‍ അമിത് ഷായുടെ തടി പോരെന്നായിരുന്നു വിമര്‍ശനം. അമിത് ഷായെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി.ടി.ബല്‍റാം. അമിത് ഷായെ വിമര്‍ശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച് പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടല്ല, മറിച്ച് രാഷ്ട്രീയം പറഞ്ഞ് കൊണ്ടാകണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. മുമ്പൊരിക്കല്‍ തന്റെ പരാമര്‍ശത്തെ വളച്ചൊടിച്ച ഇടത് ബുദ്ധിജീവികളില്‍ പലരും ഇപ്പോള്‍ പിണറായി വിജയന്റെ പോരാളി ഷാജി മോഡല്‍ പ്രകടനത്തിന് കയ്യടിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമിത് ഷായെ വിമര്‍ശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച് പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടല്ല മിസ്റ്റര്‍ പിണറായി വിജയന്‍, രാഷ്ട്രീയം പറഞ്ഞു കൊണ്ടാണ്. നിങ്ങളുടെ മന്ത്രി തോമസ് ഐസക്ക് പറഞ്ഞത് പോലെ ഉദ്ഘാടനം കഴിയാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ അമിത് ഷായ്ക്ക് ഇറങ്ങാന്‍ നിങ്ങള്‍ പെര്‍മിഷന്‍ കൊടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് ആദ്യം വിശദീകരിക്കൂ. ഇത്ര ‘ഹോസ്പിറ്റാലിറ്റി’ നിങ്ങള്‍ അങ്ങോട്ട് കാണിച്ചിട്ടും അയാള്‍ തനി സ്വഭാവം തിരിച്ചുകാണിച്ചു എന്ന പരിഭവം മാത്രമല്ലേ നിങ്ങളിപ്പോ ഈ എഴുന്നെള്ളിക്കുന്നത്?

‘രാഷ്ട്രീയത്തിലെ ദുര്‍മ്മേദസ്സ്’ എന്ന മാദ്ധ്യമങ്ങളിലെ പതിവ് പ്രയോഗം ഞാന്‍ മുന്‍പൊരിക്കല്‍ ഉപയോഗിച്ചതിനെ ബോഡി ഷെയ്മിംഗ് ആയി വളച്ചൊടിച്ച് വ്യാഖ്യാനിച്ച് പൊളിറ്റിക്കല്‍ കറക്റ്റ്‌നെസിനേക്കുറിച്ച് ക്ലാസെടുക്കാന്‍ വന്ന ഇടതു ബുദ്ധിജീവികള്‍ പലരും ഇപ്പോള്‍ പിണറായി വിജയന്റെ പോരാളി ഷാജി മോഡല്‍ പ്രകടനത്തിന് കയ്യടിച്ചു കൊണ്ടിരിക്കുന്നതാണ് കാണാന്‍ കഴിയുന്നത്.

v t balram

Top