വോട്ട് കിട്ടാൻ ബി.ജെ.പി നേതാക്കളെ കാണാൻ തയ്യാറാണെന്ന മുസ്ലീം ലീഗ് നേതാവിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ കൂടുതൽ ആരോപണവുമായി കെ.ടി ജലീൽ.

വോട്ട് കിട്ടാൻ ബി.ജെ.പി നേതാക്കളെ കാണാൻ തയ്യാറാണെന്ന മുസ്ലീം ലീഗ് നേതാവിന്റെ പി.എം.എ സലാമിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ കൂടുതൽ ആരോപണങ്ങളുമായി കെ.ടി ജലീൽ രംഗത്ത്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തവനൂരിൽ യു.ഡി.എഫ്, ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയെന്നും ഇതിന് ലീഗിന്റെ സമുന്നത നേതാവ് ഇടനിലക്കാരനായി നിന്നുവെന്നും ജലീൽ ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാരിറ്റി മാഫിയാ തലവന് പതിനായിരം വോട്ടുകൾ ബി.ജെ.പി വിറ്റത് ലീഗിന്റെ സമുന്നത നേതാവ് ഇടനിലക്കാരനായി നിന്നാണ് എന്ന് ജലീൽ പറഞ്ഞു. അതിന്റെ ഓഡിയോ ക്ലിപ്പ് ഉടൻ പുറത്ത് വരുമെന്നും ജലീൽ പറഞ്ഞു.

ചതിക്കുഴികൾ വേണ്ടുവോളം കുഴിച്ചിട്ടും കോഴിക്കോട് സൗത്തിലും തവനൂരിലും എൽ.ഡി.എഫിനെ തോൽപ്പിക്കാൻ ലീഗിനോ കോൺഗ്രസ്സിനോ കഴിഞ്ഞില്ല എന്നും ജലീൽ പരിഹസിച്ചു. ഇനിയൊട്ട് അതിന് കഴിയില്ലെന്നും കെ.ടി ജലീൽ കൂട്ടിച്ചേർത്തു.

 

Top