ഉയര്‍ച്ചനേടന്‍ തനിക്ക് പ്രിയങ്കയെ ആവശ്യമായി വന്നിട്ടില്ലെന്ന് റോബര്‍ട്ട് വധ്ര

VADRA

ദില്ലി: ജീവിതത്തില്‍ ഉയര്‍ച്ചനേടാന്‍ തനിക്ക് പ്രിയങ്കയെ ആവശ്യമായി വന്നിട്ടില്ലെന്ന് ആരോപണങ്ങളോട് പ്രതികരിച്ച് റോബര്‍ട്ട് വധ്ര. നരേന്ദ്രമോഡി സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിച്ചാണ് റോബര്‍ട്ട് വധ്ര രംഗത്തെത്തിയത്. തന്നെ അപമാനിച്ചാലും രാജ്യം വിടാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ അച്ഛന്‍ ആവശ്യമായതെല്ലാം നല്‍കിയെന്നും റോബര്‍ട്ട് വധ്ര വ്യക്തമാക്കി. ഉചിതമായ സമയത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന കാര്യം തീരുമാനിക്കുമെന്നും വാധ്ര അറിയിച്ചു.

ഹരിയാനയില്‍ വിവാദ ഭൂമി ഇടപാടിനെക്കുറിച്ചുള്ള അന്വേഷണം തുടരുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് റോബര്‍ട്ട് വധ്ര രംഗത്ത് എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത് മുന്‍കൂട്ടി കണ്ടാണ് വധ്രയുടെ പ്രതികരണമെന്നാണ് സൂചന. ഒപ്പം രാഷ്ട്രീയത്തിലിറങ്ങാനുള്ള തയ്യാറെടുപ്പുകളാണെന്നും വാദമുണ്ട്.

Top