രാജ്യമാകെ ബിജെപിക്ക് ക്ഷീണം…!! ഗുജറാത്തിലും തോൽവി..!! അപ്രതീക്ഷിത നേട്ടവുമായി കോൺഗ്രസ്

ദേശീയ അധ്യക്ഷ പദവിയില്‍ സോണിയാ ഗാന്ധി തിരിച്ചെത്തിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശമുണ്ടാക്കിയോ ആതോ മോദി ഭരണം ജനങ്ങൾക്ക് മടുത്തോ..? വിവിധ സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പുകളിലെ ഫലത്തിന് ശേഷം ഈ ചോദ്യങ്ങളാണ് ഇപ്പോൾ കോൺഗ്രസ് ക്യാമ്പുകളിൽ ഉയരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളുടേയും ഉപതെരഞ്ഞെടുപ്പുകളുടേയും ഫലമാണ് ഇന്നലെ  പുറത്ത് വന്നത്.

ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ആറില്‍ മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസിനാണ് മുന്നേറ്റം. അന്തിമ ഫലം ഇതുവരെ പുറത്ത് വന്നിട്ടില്ല. രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റു സ്ഥലങ്ങളിലും കോൺഗ്രസ് ശക്തമായ സാന്നിധ്യമായി മാറി. ശക്തമായ പ്രവർത്തനം കാഴ്ച്ചവച്ചില്ലെങ്കിലും ജനങ്ങൾ കോൺഗ്രസിനെ പിൻതാങ്ങിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേശീയതയും ജമ്മുകശ്മീരുമടങ്ങുന്ന തീവ്രവിഷയങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായയും വോട്ടായി മാറുമെന്നുകരുതിയ ബി.ജെ.പി.ക്ക് തിരഞ്ഞെടുപ്പുഫലം നല്‍കിയത് കടുത്തക്ഷീണമാണ്. തൊഴിലില്ലായ്മയും പട്ടിണിയും സാമ്പത്തികമാന്ദ്യവും ഉയര്‍ത്തി ദേശീയവിഷയങ്ങളെ പ്രതിപക്ഷപാര്‍ട്ടികള്‍ ഉയത്തിയപ്പോൾ ‘മോദിമാജിക്’ കാര്യമായി ഏശിയില്ല.

മഹാരാഷ്ട്രയില്‍ ഭരണം നിലനിര്‍ത്തിയെങ്കിലും സീറ്റെണ്ണം കുറഞ്ഞു. ഹരിയാണയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവലഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. ജമ്മുകശ്മീര്‍ നടപടി, അസം പൗരത്വപ്പട്ടിക, മുത്തലാഖ് നിരോധനം തുടങ്ങി ബി.ജെ.പി. നേട്ടപ്പട്ടികയായി നിരത്തിയ ദേശീയനടപടികള്‍ക്കുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പുകളുടെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഈ പരിതാപവസ്ഥ ഉരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുവിജയം നല്‍കിയ അമിത ആത്മവിശ്വാസവുമായാണ് ബി.ജെ.പി. മഹാരാഷ്ട്രയിലും ഹരിയാണയിലും തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പുതീയതി പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ പ്രധാനമന്ത്രിയുടെ റാലിയോടെ പ്രചാരണത്തിന്‌ തുടക്കമിട്ടു. ഇരുസംസ്ഥാനത്തുമായി 42 റാലിയില്‍ മോദിയും അമിത് ഷായും പങ്കെടുത്തു.

സംസ്ഥാനവിഷയങ്ങളെ പിന്നിലേക്കുമാറ്റി 370-ാം അനുച്ഛേദം പിന്‍വലിക്കൽ, ദേശീയ പൗരത്വപ്പട്ടിക, മുത്തലാഖ് നിരോധനം, അയോധ്യ, എന്നിവയിലൂന്നിയായിരുന്നു പ്രചാരണം. വോട്ടെടുപ്പിനുതലേന്ന് പാക് ഭീകരക്യാമ്പ് തകര്‍ത്ത സൈനികനടപടിപോലും പ്രചാരണായുധമാക്കി.

കേന്ദ്ര-സംസ്ഥാന ഭരണങ്ങളുടെ പിന്‍ബലം വ്യാപകമായി ബി.ജെ.പി. ഉപയോഗിച്ചിരുന്നു. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് പ്രതിപക്ഷപാര്‍ട്ടികള്‍ പ്രാദേശികവിഷയങ്ങളുയര്‍ത്തിയാണ് ബി.ജെ.പി.യെ നേരിട്ടത്. മഹാറാലികള്‍ക്കുപകരം ചെറുയോഗങ്ങളായിരുന്നു അവരുടെ വേദികള്‍. തൊഴിലില്ലായ്മ, പട്ടിണി, കാര്‍ഷികപ്രതിസന്ധി, കര്‍ഷക ആത്മഹത്യ, ആള്‍ക്കൂട്ടക്കൊല, സംസ്ഥാനഭരണത്തിലെ വീഴ്ചകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഈ യോഗങ്ങളില്‍ വിശദീകരിച്ചു.

കാര്‍ഷികപ്രതിസന്ധി മഹാരാഷ്ട്രയിലെ വിദര്‍ഭ തുടങ്ങിയ മേഖലകളിലും ആള്‍ക്കൂട്ടക്കൊലകൾക്കെതിരേയുള്ള പ്രചാരണം ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള ഹരിയാണയിലെ നുഹു തുടങ്ങിയ മേഖലയിലും ബി.ജെ.പി.ക്ക്‌ ദോഷംചെയ്തെന്ന് ഈ മേഖലകളിലെ തിരഞ്ഞെടുപ്പുഫലങ്ങള്‍ വ്യക്തമാക്കുന്നു. സാമ്പത്തികമാന്ദ്യത്തിന്റെ രൂക്ഷത താഴെത്തട്ടിലെത്തിയതിന്റെ ലക്ഷണങ്ങളും വ്യക്തം. പതിവുരീതിയില്‍ പ്രചണ്ഡമായ പ്രചാരണംകൊണ്ട് ഇവയെ മറികടക്കാമെന്നായിരുന്നു ബി.ജെ.പി.യുടെ ധാരണ. എന്നാല്‍, അധ്യക്ഷപദവിയില്‍നിന്ന്‌ ഒഴിയാനൊരുങ്ങുന്ന അമിത് ഷായ്ക്കും രണ്ടാംവട്ടം കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രിക്കും തിരഞ്ഞെടുപ്പുഫലങ്ങള്‍ പുതിയ പാഠമായി.

ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകളെ ജനം വ്യത്യസ്തമായാണ് സമീപിക്കുന്നതെന്ന കാര്യവും ഫലങ്ങളില്‍നിന്ന്‌ വ്യക്തം. സംസ്ഥാനവിഷയങ്ങളാണ് നിയമസഭാതിരഞ്ഞെടുപ്പില്‍ നിര്‍ണായകം. രണ്ടുതിരഞ്ഞെടുപ്പും ഒരുമിച്ചുനടത്തണമെന്ന് ബി.ജെ.പി. ആവശ്യപ്പെടുന്നതിനിടയിലാണ് ഈ ഫലമെന്നതും ശ്രദ്ധേയം.

 

Top