ബിജെപി ആസാമിയെ രക്ഷിക്കാൻ ഇരയായ പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തു…!! കോടതി ഇടപെട്ട് മോചിപ്പിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ ഷാജഹാൻപൂരിലെ നിയമവിദ്യാർത്ഥിനി അറസ്റ്റിൽ. വീഡിയോ ദൃശ്യങ്ങൾ കാണിച്ച് തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന ചിന്മയാനന്ദിന്റെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

ഇ​തി​നു പി​ന്നാ​ലെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട ഷാ​ജ​ഹാ​ൻ​പുരി​ലെ സെ​ഷ​ൻ​സ് കോ​ട​തി വി​ദ്യാ​ർ​ഥി​നി​യെ മോ​ചി​പ്പി​ച്ചു. പെ​ണ്‍കു​ട്ടി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യും കോ​ട​തി അം​ഗീ​ക​രി​ച്ചു. പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന് ആ​രോ​പി​ച്ചു​ള്ള ചി​ന്മ​യാ​ന​ന്ദി​ന്‍റെ കേ​സി​ൽ അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഷാ​ജ​ഹാ​ൻ​പുരി​ലെ കോ​ട​തി​യി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് വ​ഴി​യി​ൽ ത​ട​ഞ്ഞ് വി​ദ്യാ​ർ​ഥി​നി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എ​ന്നാ​ൽ, വി​ദ്യാ​ർ​ഥി​നി​യെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും പ​രാ​തി​യി​ന്മേ​ൽ ചോ​ദ്യംചെ​യ്യു​ന്ന​തി​നാ​യി ത​ട​ഞ്ഞു​വ​യ്ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് പോ​ലീ​സ് ഭാ​ഷ്യം. കോ​ട​തി​ക്കു പു​റ​ത്തു​വ​ച്ചാ​ണ് പെ​ണ്‍കു​ട്ടി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​തെ​ന്നും ചി​ന്മ​യാ​ന​ന്ദി​നെ​തി​രേ​യു​ള്ള ലൈം​ഗി​ക പീ​ഡ​നത്തെക്കുറി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണസം​ഘം അ​ട​ക്ക​മു​ള്ള വ​ലി​യ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​തെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പോ​ലീ​സ് ന​ട​പ​ടി​ക്കു പി​ന്നാ​ലെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും 26ന​കം ഹാ​ജ​രാ​ക്കാ​ൻ പോ​ലീ​സി​നോ​ടു നി​ർ​ദേ​ശി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ്വാ​മി സു​ഖ്ദേ​വാ​ന​ന്ദ് ലോ ​കോ​ള​ജി​ലെ എ​ൽ​എ​ൽ​എം വി​ദ്യാ​ർ​ഥി​നി​യെ ഒ​രു വ​ർ​ഷ​ത്തോ​ളം സ്വാ​മി ചി​ന്മ​യാ​ന​ന്ദ് പീ​ഡി​പ്പി​ച്ചെ​ന്നു ഫേ​സ്ബു​ക്കി​ലൂ​ടെ പ​രാ​തി​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​പ്രീംകോ​ട​തി ഇ​ട​പെ​ട്ടാ​ണ് അന്വേഷണം പ്ര​ത്യേ​ക സം​ഘം ഏറ്റെടുത്തത്. പ​രാ​തി​പ്പെ​ട്ട​തി​ന്‍റെ പേ​രി​ൽ ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന​ത്തുനി​ന്ന് ഒ​ളി​ച്ചോ​ടി​യ പെ​ണ്‍കു​ട്ടി​യെ സു​പ്രീംകോ​ട​തി​യി​ലെ​ത്തി​ച്ചാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് എ​സ്ഐ​ടി​യെ നി​യോ​ഗി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​നാ​യി ഹൈ​ക്കോ​ട​തി പ്ര​ത്യേ​ക ബെ​ഞ്ച് രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും സു​പ്രീംകോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ചി​ന്മ​യാ​ന​ന്ദി​നെ എ​സ്ഐ​ടി അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, ലൈം​ഗി​കപീ​ഡ​നം സം​ബ​ന്ധി​ച്ച പ​രാ​തി​ക്കു പി​ന്നി​ൽ പ​ണം ത​ട്ടാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​മാ​ണെ​ന്നാ​ണ് ചി​ന്മ​യാ​ന​ന്ദി​ന്‍റെ ആ​രോ​പ​ണം. അ​ഞ്ച് കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ചി​ന്മ​യാ​ന​ന്ദ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ലൈം​ഗി​കപീ​ഡ​ന​ത്തെക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന എ​സ്ഐ​ടി ത​ന്നെ പെ​ണ്‍കു​ട്ടി​ക്കെ​തി​രേ ഈ ​കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കേ​സി​ൽ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ചി​ന്മ​യാ​ന​ന്ദി​ന്‍റെ പ​രാ​തി​യി​ൽ പെ​ണ്‍കു​ട്ടി​ക്കു പ​ങ്കു​ണ്ടെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് ന​ട​പ​ടി​യെ​ന്നും ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും എ​സ്ഐ​ടി മേ​ധാ​വി ന​വീ​ൻ അ​റോ​റ​യും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​രി ന​ൽ​കി​യ ഹ​ർ​ജി ക​ഴി​ഞ്ഞ ദി​വ​സം അ​ലാ​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ലൈം​ഗി​ക പീ​ഡ​ന​ത്തി​ന്മേ​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​നു മാ​ത്ര​മാ​ണ് പ്ര​ത്യേ​ക ബെ​ഞ്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ഡി​വി​ഷ​ൻ ബെ​ഞ്ച്, പ​രാ​തി​ക്കാ​രി​ക്ക് ഉ​ചി​ത​മാ​യ രീ​തി​യി​ൽ മ​റ്റ് ബെ​ഞ്ചി​നെ സ​മീ​പി​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Top