ഒരിക്കല്‍ കൂടി മത്സരിക്കാന്‍ താത്പര്യമില്ലെന്ന് സുഷമ സ്വരാജ്

ഡല്‍ഹി: ഒരിക്കല്‍ കൂടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് താത്ര്പര്യമില്ല. ആരോഗ്യപരമായ കാര്യങ്ങള്‍ കൊണ്ടാണ് മാറി നില്‍ക്കുന്നത്. എങ്കിലും അന്തിമ തീരുമാനം പാര്‍ട്ടിയുടേത് ആയിരിക്കുമെന്നും അവര്‍ പറഞ്ഞു.

മോദി സര്‍ക്കാരില്‍ ഏറ്റവും ജനപ്രീതിയുള്ള മന്ത്രിയാണ് സുഷമ സ്വരാജ്. മധ്യപ്രദേശ് വിദിഷയില്‍ നിന്നുള്ള ലോക് സഭാംഗമാണ് അഭിഭാഷക കൂടിയായ സുഷമ. 1977 ല്‍ 25 വയസ് പ്രായമുള്ളപ്പോഴാണ് സുഷമ സ്വരാജ് ഹരിയാനയില്‍ മന്ത്രിയാവുന്നത്.

രാജ്യസഭാ സീറ്റിലൂടെ സുഷ്മയെ പാര്‍ലമെന്റിലെത്തിക്കാനാകും ബിജെപി ശ്രമം.

Top