മല കയറാന്‍ തമിഴ്‌നാട്ടില്‍ നിന്നും 40 പേരടങ്ങുന്ന സ്ത്രീകളുടെ സംഘം; പിന്നില്‍ ഹിന്ദു മക്കള്‍ കക്ഷി, ലക്ഷ്യം സംഘര്‍ഷം

പത്തനംതിട്ട: യുവതി പ്രവേശനം ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും മല ചവിട്ടാന്‍ സ്ത്രീകളടങ്ങുന്ന സംഘം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഹിന്ദു മക്കള്‍ കക്ഷി എന്ന സംഘടനയാണ് സ്ത്രീകളെ കയറ്റാന്‍ തയ്യാറെടുക്കുന്നത്. തമിഴ്‌നാട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് സംഘം ലക്ഷ്യം
വെക്കുന്നത്.

tamilnadu
തമിഴ്‌നാട് പോലീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് സംഘടന സ്ത്രീകളെ മല കയറ്റാനുള്ള അവസാന ശ്രമത്തിലാണ്. കോയമ്പത്തൂര്‍ ആസ്ഥാനമായാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രവര്‍ത്തനം. സേലം, മധുര, വിഴുപുരം ഭാഗങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ട്. തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ മുസ്‌ളീം നേതാക്കളെ കൊലപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ പല കേസുകളും നിലനില്‍ക്കുന്നതിനിടെയാണ് ശബരിമലയിലെ പ്രശ്നങ്ങള്‍ മുതലാക്കികൊണ്ടുള്ള സംഘടനയുടെ നീക്കം.

Top