ബി ജെ പി തകർന്നടിയും !ഗുജറാത്തിൽ രാഷ്ട്രീയ സുനാമി…

ഡി.പി.തിടനാട്

സൂറത്ത് :ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത പ്രഹരം ഉണ്ടാകും. ബി.ജെ.പിയുടെ ഇന്റേണൽ സർവ്വേ പ്രകാരം ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കനത്ത പരാജയം എന്നും സംസ്ഥാനത്ത് 40 സീറ്റിന് മുകളിൽ കയറില്ല എന്നുമാണ് വിലയിരുത്തൽ. സൂറത്ത് മേഘലയിൽ പാർട്ടിക്ക് ഒരു സീറ്റ് വരെ കിട്ടില്ല എന്ന ഞെട്ടിക്കുന്ന കണക്കാണ് പാർട്ടിക്ക് കിട്ടിയിരിക്കുന്നത് .സംഘടനാ സംവിധാനം ഒന്നുപോലും ഇല്ലാത്ത കോൺഗ്രസിന് അനുകൂലമാണ് ജനഹിതം… പാർട്ടി ഇല്ലെങ്കിലും ജനം കോൺഗ്രസിനെ തിരഞ്ഞെടുക്കും .
ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിV/s ജനങ്ങൾ എന്നായി മാറിയിരിക്കുന്നു. ഭലത്തിൽ ബി.ജെ.പി ഭരണത്തിൽ നിന്നും രക്ഷപെടാനുള്ള ജനങ്ങളുടെ യുദ്ധമാണ് ഈ തിരെഞ്ഞടുപ്പ്.നിർണായകമായ ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ ബിജെപി വൻ പരാജയം മുന്നിൽ കണ്ടിട്ടായിരുന്നു മുഴുവൻ കേന്ദ്ര മന്ത്രിമാരേയും മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരേയും രംഗത്ത് ഇറക്കി പ്രചാരണം നടത്തുന്നത്. ഓരോ ബൂത്തിലും ഉള്ള വോട്ടർ പട്ടികയുടെ ഓരോ പേജിന് വേണ്ടിയും ഓരോ കൺവീനർമാരെ നിയമിച്ചു ,എങ്കിലും അതൊന്നും ഭലവത്തായിട്ടില്ല. ഗുജനാത്ത് തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ ബി.ജെ.പിയുടെ തകർച്ചക്ക് തുടക്കമാവുകയാണെന്നും രാഹുൽ ഗാന്ധി യുഗം ആരംഭിക്കുകയാണെന്നും ഗുജറാത്തിൽ നിന്നുള്ള ഞങ്ങളുടെ ലേഖകരുടെ വിലയിരുത്തലുകൾ . ഗുജറാത്തിൽ കനത്ത രാഷ്ട്രീയ സൂനാമിയാണ് ബി.ജെ.പി നേരിടാൻ പോകുന്നത്.

നേരത്തെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ പരാജയമെന്ന് ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവും രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവ് പറഞ്ഞിരുന്നു സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും യോഗേന്ദ്ര യാദവ് പ്രവചിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സാധ്യതകളാണ് യോഗേന്ദ്ര യാദവ് പറയുന്നത്.ആദ്യ ഫലത്തില്‍ 43 ശതമാനം വോട്ടോടെ 86 സീറ്റുകളില്‍ ബി.ജെ.പി ചുരുങ്ങുമെന്നാണ് യാദവ് പറയുന്നത്. കോണ്‍ഗ്രസിനും 43 ശതമാനം വോട്ടുകളാണ് ലഭിക്കുകയെന്നും എന്നാല്‍ 92 സീറ്റോടെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും യോഗേന്ദ്ര യാദവ് പ്രവചിക്കുന്നു.

Top