വിമത എംഎല്‍എമാര്‍ക്ക് പണികിട്ടി: നേരിട്ടെത്തി സ്പീക്കര്‍ക്ക് രാജി നല്‍കാന്‍ സുപ്രീം കോടതി; കോണ്‍ഗ്രസിന് ഒരവസരം കൂടി

ബംഗലുരു: രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ നീങ്ങുന്ന കര്‍ണാടകയില്‍ ഒളിവില്‍ പാര്‍ക്കുന്ന വിമത എംഎല്‍എ മാര്‍ ഇന്ന് വൈകിട്ട് ആറു മണിക്കു മുമ്പായി സ്പീക്കറിന് മുന്നിലെത്തി വീണ്ടും രാജിക്കത്ത് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. വിമതരുടെ രാജി സാങ്കേതിക കാരണം പറഞ്ഞ് സ്വീകരിക്കാന്‍ കൂട്ടാക്കാതിരുന്ന സ്പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷ എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി മറുപടി പറഞ്ഞത്.

ഇന്ന് നാലുമണിയോടെ 16 വിമത എംഎല്‍എമാര്‍ വിധാന്‍ സൗദയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമത എം എല്‍ എമാര്‍ സമര്‍പ്പിച്ച രാജിയില്‍ ഇന്നു തന്നെ സ്പീക്കര്‍ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി പ്രസ്താവിച്ചു. എന്നാല്‍ ഈ നിര്‍ദ്ദേശത്തിലൂടെ കോണ്‍ഗ്രസ് നേതൃത്വത്തിന് എംഎല്‍എമാരെ കാണാന്‍ അവസരമൊരുക്കുകയാണ് ചെയ്യുക. എംഎല്‍എമാരുമായി വീണ്ടും നീക്കുപോക്കുകള്‍ക്കും അവസരമൊരുങ്ങും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിലെ പത്ത് വിമത എം എല്‍ എമാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. രാജിവിഷയത്തില്‍ സ്വീകരിച്ച തീരുമാനം വെള്ളിയാഴ്ച സ്പീക്കര്‍ കോടതിയെ അറിക്കണമെന്നും സുപ്രീം കോടതി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വിമത എം എല്‍ എമാര്‍ക്ക് സുരക്ഷ നല്‍കണമെന്നും കര്‍ണാടക ഡി ജി പിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്താണ് വിമത എം എല്‍ എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. രാജി സ്വീകരിക്കാതെ സ്പീക്കര്‍ വൈകിപ്പിക്കുന്നുവെന്നും തങ്ങള്‍ കൂറുമാറിയിട്ടില്ലെന്നും വിമത എം എല്‍ എമാരുടെ അഭിഭാഷകന്‍ കോടതില്‍ പറഞ്ഞു. മുകുള്‍ റോത്തഗിയാണ് വിമത എം എല്‍ എമാര്‍ക്കു വേണ്ടി ഹാജരായത്.

Top