സുധീരന് അടൂര്‍ പ്രകാശിനോട് വ്യക്തിവൈരാഗ്യം; പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തീര്‍ക്കണമെന്ന് ബിജു രമേശ്

Biju Ramesh

തിരുവനന്തപുരം: അടൂര്‍പ്രകാശിന്റെയും ബിജു രമേശിന്റെയും മക്കളുടെ വിവാഹം വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയാണ്. വിവാഹ ചടങ്ങിയില്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പോയത് തെറ്റായി പോയെന്നും നേതാക്കള്‍ കുറച്ചുകൂടി ഔചിത്യമര്യാദ പാലിക്കണമെന്നും പറഞ്ഞുകൊണ്ടായിരുന്നു വിഎം സുധീരന്‍ രംഗത്തെത്തിയത്.

വിഎം സുധീരന് അടൂര്‍ പ്രകാശിനോട് വ്യക്തിവൈരാഗ്യമാണെന്നാണ് ബിജു രമേശ് പറയുന്നത്. ഇത് കേരളത്തിലുള്ള എല്ലാവര്‍ക്കും അറിയാമെന്ന് ബിജു രമേശ് പ്രതികരിച്ചു. പാര്‍ട്ടിക്കുള്ളില്‍ തീര്‍ക്കേണ്ട പ്രശ്നങ്ങള്‍, പരസ്യപ്രതികരണമായി പറയരുതായിരുന്നു. കോണ്‍ഗ്രസിനെ നശിപ്പിച്ചത് സുധീരനാണെന്നും ബിജു രമേശ് പറഞ്ഞു.

മകളുടെ വിവാഹനിശ്ചയത്തിന് താന്‍ സുധീരനെ ക്ഷണിച്ചിട്ടില്ലെന്നും അതില്‍ തനിക്ക് ഖേദമുണ്ടെന്നും ബിജു രമേശ് പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന് ഏറ്റവുമധികം തലവേദന സൃഷ്ടിച്ച ആളാണ് ബിജു എന്ന് ഇരുവരും മറക്കരുതായിരുന്നെന്നാണ് സുധീരന്‍ പറഞ്ഞത്. നേതാക്കള്‍ കുറച്ചുകൂടി ഔചിത്യമര്യാദ പാലിക്കണമെന്നും ജനങ്ങളില്‍ ഇത് തെറ്റായ സന്ദേശം നല്‍കുമെന്നും സുധീരന്‍ പറഞ്ഞു.

Top