യു.ഡി.എഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി.ഇടതുപക്ഷം കേരളത്തിലും ബംഗാളിലും അധികാരത്തില്‍ എത്തും കോടിയേരി

കൊല്‍ക്കത്ത: കേരളത്തില്‍ ഭരണത്തിലിരിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കേരളത്തിലും ബംഗാളിലും അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ ദേശീയ പ്ളീനത്തിന് തുടക്കം കുറിച്ചു കൊണ്ട് കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോളാര്‍ തട്ടിപ്പ്, ബാര്‍ കോഴ തുടങ്ങിയ നിരവധി അഴിമതി കേസുകളില്‍ കേരളത്തിലെ സര്‍ക്കാര്‍ നട്ടം തിരിയുകയാണ്. ഓരോ ദിവസവും സര്‍ക്കാരിന്റെ പുതിയ അഴിമതിക്കഥകളാണ് പുറത്ത് വരുന്നത്. ജനമദ്ധ്യത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഒറ്റപ്പെട്ടു കഴിഞ്ഞു. സാല്‍ഖിയ പ്ലീനം കഴിഞ്ഞപ്പോള്‍ കേരളത്തില്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അതു പോലുള്ള സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ഈ പ്ലീനത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്നും കോടിയേരി പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തെയും ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെയും ചെറുത്ത് തോല്‍പിക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
തിരിച്ചുവരവിനുള്ള തന്ത്രങ്ങള്‍ മെനയാന്‍ സി.പി.എം പ്ലീനത്തിന് കൊല്‍ക്കത്തയില്‍ തുടക്കം കുറിച്ചു.. പോളിറ്റ് ബ്യൂറോ അംഗം ബിമന്‍ ബസു കൊടി ഉയര്‍ത്തി. പാര്‍ട്ടിയെ കൂടുതല്‍ ജനകീയമാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന സംഘടന റിപ്പോര്‍ട്ട് പ്ലീനത്തില്‍ അവതരിപ്പിക്കും. 460 പ്രതിനിധികള്‍ പ്ലീനത്തില്‍ പങ്കെടുക്കുന്നുണ്ട്. 1978ലെ സാല്‍ക്കിയ സമ്മേളനത്തിന് ശേഷം ഇത് ആദ്യമായാണ് കൊല്‍ക്കത്ത സി.പി.എം പ്ലീനത്തിന് വേദിയാകുന്നത്.
ജനങ്ങളില്ലെങ്കില്‍ നേതാക്കളില്ലെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനങ്ങളെ ഒപ്പം നിര്‍ത്താനുള്ള പദ്ധതി പാര്‍ട്ടിക്ക് വേണം. രാജ്യത്തെ ബി.ജെ.പിയില്‍ നിന്ന് രക്ഷിക്കണമെന്നും യെച്ചൂരി പറഞ്ഞു. കേരളത്തില്‍ നിന്ന് സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ റാലിയില്‍ സംസാരിച്ചു.കേരളത്തില്‍ നിന്നുള്ള 88 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് പ്രകാശ് കാരാട്ട് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംഘടന പ്രമേയം അവതരിപ്പിച്ച് സംസാരിക്കും. തിങ്കളാഴ്ച രാവിലെ പൊതുചര്‍ച്ച തുടങ്ങു.
ജനങ്ങളുമായി സജീവ ബന്ധം നിലനിര്‍ത്തുന്നതിന് ജനകീയ നയം രൂപീകരിക്കുക, ഒരു വിപ്ലവ പാര്‍ട്ടിയുടെ നര്‍മ്മാണത്തിനായി സംഘടനയെ തയ്യാറാക്കുക, യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിക്കുക. വര്‍ഗീയത, നിയോ ലിബറലിസം, പിന്തിരിപ്പന്‍ പ്രത്യയശാസ്ത്രങ്ങള്‍ എന്നിവയ്‌ക്കെതിരെ ആശയസമരം ശക്തമാക്കുക തുടങ്ങിയ അഞ്ച് നിര്‍ദ്ദേശങ്ങളാണ് സംഘടന റിപ്പോര്‍ട്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top