ശബരിമല സ്വര്‍ണക്കൊള്ളയും സോണിയാഗാന്ധിയും; പിന്നില്‍ ഇന്‍ഡി പങ്കാളികള്‍; സോണിയയ്ക്കൊപ്പമുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫോട്ടോകള്‍ തെളിവ് : രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തുടക്കം മുതല്‍ ഞങ്ങള്‍ മുന്നോട്ടു വച്ച വാദങ്ങള്‍ ശരിയായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും, അതിന്റെ തുടക്കം കോണ്‍ഗ്രസ് ഭരണകാലത്തും ആണെന്നായിരുന്നു ഞങ്ങളുടെ കൃത്യമായ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

സോണിയാ ഗാന്ധിയ്ക്കൊപ്പമുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫോട്ടോകള്‍ ഇതിന് പിന്നിലെ കോണ്‍ഗ്രസ്-സിപിഎം അവിശുദ്ധ ബന്ധത്തിന്റെ ആഴവും യാഥാര്‍ത്ഥ്യവുമാണ് തുറന്നു കാട്ടുന്നത്. ലക്ഷക്കണക്കിന് ഹിന്ദു വിശ്വാസികള്‍ നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയപ്പോഴും കോണ്‍ഗ്രസ് നിശബ്ദത പാലിച്ചതിന്റെ കാരണങ്ങളും ഇപ്പോള്‍ വ്യക്തമാവുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി പ്രവര്‍ത്തകരുടെയും ഹിന്ദു വിശ്വാസികളുടെയും നിരന്തരമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍, ഇന്‍ഡി സഖ്യ പങ്കാളികള്‍ എന്നേ ഈ കേസ് കുഴിച്ചു മൂടുമായിരുന്നു. കേരളത്തില്‍ രാഷ്ട്രീയപരമായി വിരുദ്ധപക്ഷത്തെന്ന് നടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും യഥാര്‍ത്ഥത്തില്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണ്.ഒരു കാര്യം കൂടി വ്യക്തമാക്കാം: പോറ്റി വെറുമൊരു ചെറിയ കണ്ണി മാത്രമാണ്. ‘ഇന്‍ഡി’ സഖ്യ ശൃംഖലയിലെ കൂടുതല്‍ വമ്പന്മാര്‍ക്ക് ഇതില്‍ വ്യക്തമായ പങ്കുണ്ട്.

കേന്ദ്ര ഏജന്‍സികളുടെ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെ മാത്രമേ നീതി ഉറപ്പാക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സാധിക്കൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Top