കോണ്‍ഗ്രസ്സിന് അന്ത്യകൂദാശ നല്‍കാന്‍ ഒരു പ്രസിഡന്റായി..ഗാന്ധിയുടെ സ്വപ്നം പൂവണിയും.

തിരുവനന്തപുരം :സ്വാതന്ത്ര്യ സമരത്തിന് ശേഷം കോൺഗസ് പിരിച്ചുവിടണം എന്ന ഗാന്ധിജിയുടെ സ്വപനം പൂവണിയുന്നതിലേക്ക് എത്തുന്നു .കോൺഗ്രസിന്റെ അന്ത്യകൂദാശക്ക് കർമം ചെയ്യാൻ വിദേശിയായി ജന്മം കൊണ്ട് ഇന്ത്യൻ പൗരത്വം എടുത്ത സോണിയക്ക് അവസരം ഒരുങ്ങുന്നു .ഇപ്പോൾ ഇന്ത്യയിൽ ഒന്നുമില്ലാതെ തകർന്നു തരിപ്പണമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത് സ്കോട്ട്ലൻഡുകാരനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥനും ‘ഇന്ത്യയിലെ പക്ഷി നിരീക്ഷണത്തിന്റെ പിതാവ് ‘ എന്നറിയപ്പെട്ടയാളുമായിരുന്ന അലൻ ഒക്ടേവിയൻ ഹ്യൂം ആയിരുന്നു . ആ വിദേശിയെ പോലെ ജന്മം കൊണ്ട് ഒരു വിദേശ വനിതയായ അന്റോണിയ ആല്‍ബിന മെയ്‌നോ എന്ന ഇറ്റലിക്കാരി സോണിയ ഗാന്ധിക്ക് ഈ പാർട്ടിയുടെ അന്ത്യകൂദാശക്കും അവസരം ഒരുങ്ങിയിരിക്കയാണ് ഇപ്പോൾ .സോണിയ ഗാന്ധി അധ്യക്ഷയായി വരണം എന്ന അഴിമതി ആരോപണത്തിൽ മുങ്ങി നിൽക്കുന്ന പി ചിദമ്പരത്തിന്റെ നിർദേശത്തെ എണീറ്റ് നിന്ന് എതിർത്തത് എ .കെ ആന്റണിയായിരുന്നു.

തുടർച്ചയായി രണ്ട് തവണ പ്രധാനമന്ത്രിയായ മൻമോഹൻ സിംഗിന്റെ കാലത്ത് നിരവധി അഴിമതി ആരോപണങ്ങളാണ് ഉയർന്നിരുന്നത്. ഇത് തന്നെയാണ് ബിജെപിക്ക് പിന്നീട് നേട്ടമുണ്ടാക്കിക്കൊടുക്കുന്നതിന് വഴിയൊരുക്കിയത്. ഈ അഴിമതിയെ ഒന്നും എതിർക്കാൻ സോണിയ തയ്യാറായില്ല .അഴിമതി കോൺഗ്രസുകാർ സുലഭമായി ചെയ്തു .നേതാക്കൾലെ നിയന്ത്രിക്കാനും കഴിവില്ലാത്ത വെറും പേരുള്ള നേതാവായിരുന്നു സോണിയ .2014 ലെ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് കോൺഗ്രസ് ഏറ്റുവാങ്ങിയത്. അനവധി തവണ രാജ്യം ഭരിച്ച പാർട്ടി കേവലം 44 സീറ്റിൽ ചുരുങ്ങുകയായിരുന്നു. 2019 അത് വെറും 52 ലേക്കും ഒതുങ്ങി .പ്രതിപക്ഷ നേതൃസ്ഥാനം വരെ നേടാനായില്ല

പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര നിരവധി വിഷയങ്ങളിൽ ഇടപെട്ടതും കേസിൽ കുരുങ്ങിയതുമെല്ലാം രണ്ടാം യു.പി.എ സർക്കാരിന്റെ പ്രതിഛായയെ ബാധിച്ചിരുന്നു .നരേന്ദ്ര മോഡി സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ സംഭവബഹുലമായ ഭരണത്തിനെതിരെ കടുപ്പിച്ച് ഒരക്ഷരം ഉരിയാടാതിരുന്ന മുൻ പ്രധാനമന്ത്രി ആയിരുന്നു മൻമോഹൻ .

നെഹ്‌റു കുടുംബത്തിലേക്ക് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മരുമകളും പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ഭാര്യയുമായെത്തിയ ഇറ്റലിക്കാരിയായ സോണിയാ ഗാന്ധിയെ അറിയാത്തവരില്ല താനും. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം രാഷ്ട്രീയത്തിലേക്കിറങ്ങിയ സോണിയ പിന്നീട് കോണ്‍ഗ്രസിനെ കൂടുതല്‍ കാലം നയിച്ച നേതാവെന്ന സ്ഥാനത്തിനുടമയായി.ഇനി ഈ പാർട്ടിയുടെ അവസാനം കുറിച്ച നേതാവെന്നുമുള്ള പേരും കൂടി സോണിയായ്ക്ക് സ്വന്തമാക്കാൻ അവസരം ഒരുങ്ങിയിരിക്കയാണ് .നെഹ്രുകുടുംബത്തിൽ നിന്നും അധികാരം വിട്ടുകൊടുക്കാതെ വീണ്ടും താൽക്കാലിക പ്രസിഡന്റായതിനു പിന്നിലും സോണിയ ഗാന്ധിയുടെ നീക്കം തന്നെയാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ .അതേസമയം ഭരണകക്ഷിയായ ബിജെപി സോണിയായുടെ വരവിനെ പരിഹസിച്ച് .നെഹ്‌റു കുടുംബത്തിന്റെ ഡിനാസ്റ്റിക് ഭരണത്തിന് പുറത്ത് പോകാൻ കോൺഗ്രസിന് ആവില്ല എന്നും പരിഹസിച്ചു .

Top