ഇപി ജയരാജനും ശോഭാ സുരേന്ദ്രനും കോണ്‍ഗ്രസിലേക്ക് വരാം; ക്ഷണിച്ച് എംഎം ഹസന്‍

കൊച്ചി: എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജനെയും ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രനെയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് യുഡിഎഫ് കണ്‍വീനറും മുന്‍ കെ പി സി സി അധ്യക്ഷനുമായ എംഎം ഹസന്‍. നേതൃത്വത്തിന്റെ ഏകാധിപത്യത്തില്‍ ഇ പി ജയരാജനും ശോഭാ സുരേന്ദ്രനും അതൃപ്തരാണ്. സ്വതന്ത്രമായി രാഷ്ട്രീയ ശുദ്ധവായു ശ്വസിക്കാന്‍ തയ്യാറായാല്‍ ഇരുവരെയും ഉള്‍ക്കൊള്ളുന്നത് കോണ്‍ഗ്രസ് ആലോചിക്കുമെന്ന് ഹസന്‍ പറഞ്ഞു. ട്വന്റിഫോര്‍ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

 

Top