അരുണ്‍ ജെയ്റ്റ്ലിയുടെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു: കോണ്‍ഗ്രസ്

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ കോണ്‍ഗ്രസ്. അരുണ്‍ ജെയ്റ്റലിയുടെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു. കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് 12.30 ഓടെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. ഈ മാസം 9 മുതലാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹം വെന്റിലേറ്ററില്‍ തുടരുകയായിരുന്നു.

Top