കേരളത്തിലെ കോണ്‍ഗ്രസ് നാശത്തിലേക്ക് നീങ്ങുകയാണെന്ന് ആന്റണി

a-k-antony

കൊച്ചി: കെഎം മാണി പോയതോടെ തുടങ്ങിയ കോണ്‍ഗ്രസിന്റെ കഷ്ടകാലത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറയുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നാശത്തിലേക്ക് നീങ്ങുകയാണെന്ന് ആന്റണി പറഞ്ഞു.

ഒറ്റക്കെട്ടായി മുന്നോട്ടു പോയാല്‍ മാത്രമേ കോണ്‍ഗ്രസിന് രക്ഷപ്പെടാന്‍ സാധിക്കൂ. അല്ലെങ്കില്‍ സര്‍വനാശമായിരിക്കും ഫലം. ഒറ്റക്കെട്ടായി മുന്നോട്ടു പോയില്ലെങ്കില്‍ അടര്‍ന്നു പോയവര്‍ തിരികെ വരില്ല. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ തലമുറമാറ്റം വരണമെന്നും ആന്റണി പറഞ്ഞു.

Top