ഡി.ഡി.സി.എ അഴിമതി:ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ അരുണ്‍ ജെയ്റ്റ്‌ലിയുടേ പേരില്ല. കെജ്‌രിവാള്‍ മാപ്പ് പറയമെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: ഡി.ഡി.സി.എ(ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍) അഴിമതി സംബന്ധിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പേരില്ല. ഡല്‍ഹി സര്‍ക്കാര്‍ നിയമിച്ച മൂന്നംഗ സമിതിയാണ് ജെയ്റ്റ്‌ലിയുടെ പേര് പരാമര്‍ശിക്കാതെ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ തലവനായിരിക്കെ ജെയ്റ്റ്‌ലി എന്തെങ്കിലും ക്രമക്കേട് നടത്തിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

 

2013 വരെയുള്ള 13 വര്‍ഷം ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ ഇടപാടുകളിലുണ്ടായ വ്യാപകമായ ക്രമക്കേടുകളില്‍ അന്ന് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന ജെയ്റ്റിലിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. 237 പേജുകളുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചേതന്‍ സംഗിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷണ കമ്മറ്റി സമര്‍പ്പിച്ചിരിക്കുന്നത്. അരുണ്‍ ജെയ്റ്റിലിയുടെ പേര് റിപ്പോര്‍ട്ടില്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതി, വയസ്സു തെളിയിക്കല്‍ സര്‍ട്ടിഫിക്കറ്റുകളിലെ തട്ടിപ്പുകള്‍ തുടങ്ങിയ ക്രമക്കേടുകളെ കുറിച്ച് വിശദമായി പരാമര്‍ശിക്കുന്നുണ്ട്.
യൂ.പി.എ ഭരണകാലത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് നടത്തിയ അന്വേഷണത്തിലും ജെയ്റ്റിക്കെതിരെ ഒന്നും കണ്ടെത്താനായിരുന്നില്ല. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഓഫീസില്‍ സി.ബി.ഐ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ക്രിക്കറ്റ് ബോര്‍ഡ് അഴിമതി ആരോപണങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നത്. ഇത് ബി.ജെ.പി സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ഡി.ഡി.സി.എ അഴിമതിയില്‍ ജെയ്റ്റിലിക്കെതിരെ തെളിവുകളുണ്ടെന്ന് വ്യക്തമാക്കി ബി.ജെ.പി എംപിയായ കിര്‍ത്തി ആസാദും രംഗത്ത് വന്നിരുന്നു. ഇക്കാരണത്താല്‍ കിര്‍ത്തി ആസാദിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Top