പിണറായി സര്‍ക്കാരിന്റെ ബജറ്റ് ജനവിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല

chennithaala

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ബജറ്റ് പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസകരമാണെന്ന് പറയുമ്പോഴും പ്രതിപക്ഷം ആരോപണവുമായി രംഗത്തെത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജനവിരുദ്ധമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്.

രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയുള്ള ബജറ്റായിരുന്നു. പൂര്‍ണ്ണതയില്ലാത്ത 800 കോടിയുടെ അധികഭാരം ജനങ്ങള്‍ക്ക് മുകളിലേക്ക് വെച്ചിരിക്കുന്ന വിരുദ്ധ ബജറ്റാണ് ഇതെന്നും നവകേരള സൃഷ്ടിക്ക് വേണ്ടി ഇങ്ങിനെയാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ബജറ്റിലെ പല നിര്‍ദേശങ്ങളും ധനമന്ത്രി തോമസ് ഐസകിന്റെ മനസ്സില്‍ തോന്നുന്ന വെറും ആശങ്ങളായി മാത്രം നിലനില്‍ക്കുന്ന വെറും ഉട്ടോപ്യന്‍ ബജറ്റാണ് ഇതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. ബജറ്റില്‍ ഉട്ടോപ്യന്‍ ആശയങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലെന്നും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ബജറ്റ് ഒരു നിര്‍ദേശവും മുന്നോട്ട് വെച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

അധികവരുമാനത്തിനായി നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ വിലക്കയറ്റം ഉണ്ടാക്കുമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്പെഷ്യല്‍ പര്‍പ്പസ് വഴി പണമുണ്ടാക്കല്‍ എന്നത് കണ്ടറിയേണ്ട കാര്യമാണ്. സ്വതന്ത്ര ഏജന്‍സിവഴിയുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നതല്ല. വൈദ്യൂതി ഉല്‍പ്പാദനം സംബന്ധിച്ച കാര്യത്തില്‍ എല്‍ഇഡി ബള്‍ബുകള്‍ മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. ധനകാര്യ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ഒരു പരാമര്‍ശവും ഇല്ലെന്നും പറഞ്ഞു.

Top