സൗജന്യ ചികിത്സ നല്‍കുമെന്ന വാഗ്ദാനം പാലിക്കാത്ത അഞ്ച് ആശുപത്രികള്‍ക്ക് 600കോടി പിഴ

delhi-hospital

ദില്ലി: പാവപ്പെട്ടവര്‍ക്ക് ചികിത്സ നല്‍കാമെന്ന വാഗ്ദാനം പാലിക്കാത്ത ആശുപത്രിക്കെതിരെ ആംആദ്മി സര്‍ക്കാര്‍ പിഴയിട്ടു. അഞ്ച് സ്വകാര്യ ആശുപത്രിക്കെതിരെയാണ് നടപടി. 600 കോടി രൂപയാണ് പിഴ ഈടാക്കിയത്. പാവങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കാമെന്ന് സര്‍ക്കാരിന് നല്‍കിയ വാഗ്ദാനം പാലിക്കാത്തതിനാണ് നടപടി.

സ്വകാര്യ ആശുപത്രികള്‍ക്കായി സര്‍ക്കാര്‍ ഭൂമി നല്‍കിയപ്പോള്‍ ചില നിബന്ധകള്‍ മുന്നോട്ടുവച്ചിരുന്നു. ഇത് ലംഘിച്ചതിനാലാണ് സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്.
ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നവരില്‍ 10 ശതമാനം പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ചികില്‍സ നല്‍കണം, ഒപി വിഭാഗത്തില്‍ എത്തുന്നവരില്‍ 25 ശതമാനം പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ചികില്‍സ നല്‍കണം എന്നിവയായിരുന്നു നിബന്ധനകള്‍. ഈ നിബന്ധനകള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോര്‍ട്ടീസ് എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്, ശാന്തി മുകുന്ത് ഹോസ്പിറ്റല്‍, മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ധര്‍മ്മശിലാ കാന്‍സര്‍ ഹോസ്പിറ്റല്‍, പുഷ്പവതി സിംഘാനിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കെതിരെയാണ് ഡല്‍ഹി സര്‍ക്കാര്‍ നടപടി എടുത്തത്.

പിഴ അടച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രാലയം ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആശുപത്രികളുടെ പ്രവര്‍ത്തനം ആരംഭിച്ചതുമുതലുള്ള പിഴ ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Top