ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് മെമ്ബര്‍ഷിപ് കാമ്ബയിന്‍ ആരംഭിക്കാനൊരുങ്ങി എ.എ.പി

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടിയുടെ ശക്തി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മെമ്ബര്‍ഷിപ് കാമ്ബയിന് നടത്താന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു.

തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മെമ്ബര്‍ഷിപ് കാമ്ബയിന് ആരംഭിക്കുമെന്ന് എ.എ.പിയുടെ മുതിര്‍ന്ന നേതാവ് സോമനാഥ് ഭാരതി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ മിന്നുന്ന വിജയത്തിന് ശേഷം ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആളുകള്‍ തങ്ങളുടെ പാര്‍ട്ടിയില്‍ താല്‍പ്പര്യം കാണിക്കാന്‍ തുടങ്ങിയതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പാര്‍ട്ടിക്ക് ലഭിക്കുന്ന പ്രതികരണം കണക്കിലെടുത്ത് മേഖലയിലുടനീളം മെമ്ബര്‍ഷിപ് കാമ്ബയിനുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ പ്രചരണം വ്യാപിപ്പിക്കാനാണ് തീരുമാനം.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറ്റം കൊണ്ടുവരാനാഗ്രഹിക്കുന്ന എല്ലാവരും എ.എ.പിയില്‍ ചേര്‍ന്ന് വിപ്ലവത്തിന്റെ ഭാഗമാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഘട്ടംഘട്ടമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുടനീളം കാല്‍നട ജാഥകള്‍ നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 14 ന് ബി.ആര്‍ അംബേദ്കറുടെ ജന്മദിന പരുപാടിയോടെ തെലങ്കാനയില്‍ നിന്ന് ആദ്യ കാല്‍നട ജാഥ ആരംഭിക്കുമെന്നും ഡല്‍ഹിയിലെ ജനങ്ങളില്‍ പാര്‍ട്ടിയുണ്ടാക്കിയ മാറ്റം ഉയര്‍ത്തിക്കാട്ടുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിലേക്ക് ചുവടുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2018-ല്‍ കര്‍ണാടക, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മത്സരിച്ചെങ്കിലും അക്കൗണ്ട് തുറക്കാനായില്ല.

Top