ലോകത്തിലെ മികച്ച നേതാക്കളുടെ പട്ടികയില്‍ അരവിന്ദ് കേജ്രിവാള്‍ മാത്രം; മോഡി പുറത്തായി

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫോര്‍ച്യൂണ്‍ മാഗസിന്‍ തയ്യാറാക്കിയ ലോകത്തിലെ മികച്ച 50 നേതാക്കളുടെ പട്ടികയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടികയില്‍ നിന്ന് പുറത്തായി. പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടം പിടിച്ചത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മാത്രം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടികയില്‍ നിന്ന് പുറത്തായി. കേജ്രിവാളിന് നാല്‍പത്തിരണ്ടാം സ്ഥാനമാണുള്ളത്.

മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന വ്യക്തികളാണ് പട്ടികയില്‍ ഇടംപിടിക്കുന്നത്. ഡല്‍ഹിയിലെ വായുമലിനീകരണം കുറയ്ക്കാനായി നടപ്പിലാക്കിയ ഒറ്റ ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണ നയമാണ് കേജ്രിവാളിനെ ലോകനേതാക്കളുടെ പട്ടികയിലെത്തിച്ചത്. അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള നഗരമായി ലോകാരോഗ്യ സംഘടന വിലയിരുത്തിയ ഡല്‍ഹിയില്‍ പുതിയ പദ്ധതി മാറ്റം കൊണ്ടുവന്നെന്ന് ഫോര്‍ച്യൂണ്‍ മാഗസിന്‍ വിലയിരുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആമസോണ്‍ സിഇഒ ജെഫ് ബെസോസ് ഒന്നാം സ്ഥാനത്ത്. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലും മ്യാന്മര്‍ നേതാവ് ആങ് സാന്‍ സു ചി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. ഫ്രാന്‍സിസ് മാര്‍പാപ്പയും ആപ്പിള്‍ സിഇഒ ടിം കുക്കും നാലാം സ്ഥാനത്തുമാണ് പട്ടികയില്‍. സൗത്ത് കരോലിനയിലെ ഇന്തോഅമേരിക്കന്‍ ഗവര്‍ണര്‍ നിക്കി ഹാലിയും ഇന്ത്യന്‍ വംശജ രേഷ്മ സൗജാനിയും പട്ടികയില്‍ ഇടം പിടിച്ചു

Top