എക്‌സിറ്റ് പോളില്‍ ബിജെപി ആശങ്കയില്‍, ക്യാമ്പുകള്‍ മൂകം; കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ ആഘോഷത്തില്‍, ഇനി രാഹുല്‍ യുഗം

ഡല്‍ഹി: എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് തിരിച്ചടിയാകുകയാണ്. 2019ല്‍ ഭരണം പിടിച്ചില്ലെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയ ചിത്രത്തില്‍ നിന്നും ബിജെപി തുടച്ചുമാറ്റപ്പെടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നതാണ്. ഇതിന്റെ വെളിച്ചത്തില്‍ എക്‌സിറ്റ് പോളുകളിലെ തിരിച്ചടിയും ബിജെപിയെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിന് ശേഷം ബിജെപി ക്യാമ്പുകള്‍ മൂകമാണ്. എന്നാല്‍ കോണ്‍ഗ്രസ് ക്യാമ്പുകള്‍ ആഘോഷ ലഹരിയിലാണ്. രാഹുലിന്റെ തന്ത്രങ്ങള്‍ വിജയിക്കുന്നതിന്റെയും വീണ്ടും കോണ്‍ഗ്രസ് യുഗം ഇന്ത്യയിലെത്തുന്നതിന്റെയും ആഘോഷം.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് എല്ലാ രാഷ്ടരീയ പാര്‍ട്ടികളും കാണുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് വരുമെന്നും മധ്യപ്രദേശില്‍ കടുത്ത മത്സരം കാഴ്ച്ചവെക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.എ.ബി.പി, ഇന്ത്യാ ടുഡേ, ടൈംസ് നൗ, ഇന്ത്യാ ടിവി തുടങ്ങിയവയാണ് എക്സിറ്റ്പോളുകള്‍ പുറത്തുവിട്ടത്. രാജസ്ഥാന്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നിലാണെന്നാണ് ഭൂരിപക്ഷം സര്‍വ്വേകളുടെയും പ്രവചനം. ഇന്ത്യൂ ടുഡേ സര്‍വേ കോണ്‍ഗ്രസിന് 141 സീറ്റ് വരെ പ്രവചിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോദിയുടെ പി.ആര്‍ വര്‍ക്കുകളിലെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ കൈയൊഴിഞ്ഞുതുടങ്ങിയെന്നതാണ് ഇപ്പോള്‍ രാജ്യത്തെ സ്ഥിതി. ഇതിനോടകം വന്ന 10 സര്‍വ്വേ ഫലങ്ങളില്‍ കൂടുതലും ബി.ജെ.പിക്ക് പ്രതികൂല കാലാവസ്ഥയെന്ന് വിലയിരുത്തുന്നു.

Top