അമേഠിയില്‍ രാഹുലിനെതിരെ സ്മൃതി ഇറാനി: കോണ്‍ഗ്രസ് രാമക്ഷേത്രത്തിനായി ഒന്നും ചെയ്തിട്ടില്ല

ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണങ്ങളുമായാണ് ബിജെപി നേതാക്കള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നയിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തിയിരിക്കുന്നത്. രാമക്ഷേത്രം തന്നെയാണ് അവിടെയും വിഷയം.

രാമക്ഷേത്ര നിര്‍മാണത്തിനായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഒന്നും ചെയ്തിട്ടില്ലെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. കോണ്‍ഗ്രസിന് രാമക്ഷേത്രം പ്രധാനമല്ലെന്നും രാമക്ഷേത്രം ആവശ്യമില്ലെന്നാണ് രാഹുലിന്റെ നിലപാടെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഗാന്ധി കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും മുന്‍പ് കോടതിയില്‍ നല്‍കിയ സത്യവാംങ്മൂലത്തില്‍ പറയുന്നത് രാമന്‍ ജീവിച്ചിരുന്നതിന് തെളിവൊന്നും ഇല്ലെന്നും രാമക്ഷേത്രം പ്രധാന്യം അര്‍ഹിക്കുന്നതല്ലെന്നുമാണ്. അയോധ്യയിലെ ക്ഷേത്രവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ക്ഷേത്രത്തിനായി ഒന്നും ചെയ്യില്ലയെന്നും സ്മൃതി ഇറാനി അമേഠിയില്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്ര പ്രശ്‌നം പ്രധാനമായിരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. റഫാല്‍ ഇടപാടിലെ അഴിമതി, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവയാണ് ചര്‍ച്ചയാകുകയെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.

Top