ആവേശമായി രാഹുല്‍ കര്‍ണാടകയില്‍

ബെംഗളൂരു: ഗുജറാത്തും രാജസ്ഥാനും കര്‍ണാടകത്തില്‍ ആവര്‍ത്തിക്കുമെന്ന സൂചന. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തി. 10  മുതല്‍ 13 വരെയാണ് രാഹുല്‍ ഗാന്ധിയുടെ പര്യടനം. പത്തിന്     ബെല്ലാരി ഹൊസല്‍പേട്ട് മുന്‍സിപ്പല്‍ മൈതാനിയില്‍ ഫല്‍ഗ് ഓഫ് കര്‍മം നടന്നു. തുടര്‍ന്ന് ഹുളിഗമ്മ ക്ഷേത്രം സന്ദര്‍ശിക്കും. 4.40ന് ഗവി സിദ്ധേശ്വര മഠത്തിലെത്തി അഭിനവ ഗവി സിദ്ധേശ്വര സ്വാമിയെ സന്ദര്‍ശിച്ചു   . തുടർന്ന്  കൊപ്പല്‍ കോര്‍പ്പറേഷന്‍ മൈതാനിയിലും തുടര്‍ന്ന് കുക്കനൂര്‍ വിദ്യാനന്ദ് കോളജ് മൈതാനിയിലും നടക്കുന്ന പൊതു സമ്മേളനത്തില്‍ സംസാരിച്ചു. 11ന് വൈകീട്ട് മൂന്നിന് കൊപ്പല്‍ ജില്ലയിലെ കററ്റഗിയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കും. ആറ് മണിക്ക് കര്‍ഷക സംഘടനാ പ്രതിനിധികളുമായി സംവാദമുണ്ടാകും.

റാലികളും പൊതുസമ്മേളനങ്ങളും സംഘടിപ്പിച്ച് സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനാണ് കോണ്‍ഗ്രസ് പ്രഥമ പരിഗണന നല്‍കുന്നത്. ഇതോടൊപ്പം ബിജെപിയുടെ വര്‍ഗീയതയും തുറന്നുകാട്ടും. ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിന് ഇതേ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ രംഗത്തിറക്കി പ്രചാരണം നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top