ഗുജറാത്ത് തിരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധിക്ക് കണക്ക് തെറ്റി !…

ന്യൂഡല്‍ഹി:  ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് പിടിക്കയാണ് .ബി.ജെ.പിക്ക് അടിത്തറ ഇളകുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. അതിനിടെ പ്രചാരണത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ക്യാമ്പയിനില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കണക്കുകള്‍ തെറ്റി. ബിജെപി സര്‍ക്കാരിനോടുള്ള ചോദ്യങ്ങളെന്ന പേരില്‍ രാഹുലിന്റെ ട്വീറ്റിലാണ് തെറ്റായ കണക്കുകള്‍ കടന്നുകൂടിയത്.

സംഭവം ശ്രദ്ധയില്‍പെട്ടതോടെ ആദ്യത്തെ ട്വീറ്റ് ഡിലീറ്റ് ചെയ്ത് കണക്കുകള്‍ ശരിയാക്കി രാഹുല്‍ വീണ്ടും ട്വീറ്റ് ചെയ്യുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗുജറാത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് രാഹുല്‍ ഓരോ ദിവസവും ട്വിറ്ററിലൂടെ സര്‍ക്കാരിനോട് ഓരോ ചോദ്യം ചോദിക്കാറുണ്ട്. ഇന്നത്തെ ട്വീറ്റിലെ ഏഴാമത്തെ ചോദ്യത്തിനൊപ്പം നല്‍കിയ പട്ടികയിലാണ് തെറ്റായ കണക്കുകള്‍ നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി സര്‍ക്കാര്‍ സമ്പന്നര്‍ക്ക് മാത്രമോ എന്ന അടിക്കുറിപ്പോടെ നിത്യോപയോഗ സാധനങ്ങളുടെ 2014-2017 വര്‍ഷങ്ങളിലെ വില വിവരപട്ടിക താരതമ്യം ചെയ്ത് രാഹുല്‍ ഇന്ന് രാവിലെ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ട്വീറ്റില്‍ രാഹുല്‍ നല്‍കിയ ശതമാന കണക്ക് അമ്പേ തെറ്റായിരുന്നു.

അരി, ഗ്യാസ് സിലണ്ടര്‍, പരിപ്പ്, തക്കാളി, ഉള്ളി, പാല്‍, ഡീസല്‍ എന്നിവയുടെ വിലവിവരങ്ങളാണ് നല്‍കിയിരുന്നത്. 77 ശതമാനം വിലവര്‍ധിച്ച പരിപ്പിന് 177 ശതമാനം വര്‍ധിച്ചു എന്നായിരുന്നു പട്ടികയിലുണ്ടായിരുന്നത്. സംഭവം വിവാദമയതോടെ ശതമാന കണക്കുകള്‍ ഒഴിവാക്കി വില വ്യാത്യാസം ഉള്‍പ്പെടുത്തി രാഹുല്‍ വീണ്ടും ട്വീറ്റ് ചെയ്തു.

Top