‘വെറുപ്പിനെതിരെയുള്ള സ്‌നേഹത്തിന്റെ വിജയം’; കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആഹ്ലാദം. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ആദ്യ പ്രതികരണം വന്നത് വെറുപ്പിനെതിരെയുള്ള സ്‌നേഹത്തിന്റെ വിജയം എന്നാണ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ‘വെറുപ്പിനെതിരെയുള്ള സ്‌നേഹത്തിന്റെ വിജയം സത്യമേവ ജയതേ – ജയ് ഹിന്ദ് എന്നിങ്ങനെയാണ് കുറിപ്പ്

2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ‘മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നാണ് പേര് ഇത് എന്തുകൊണ്ടാണ്’ എന്ന് രാഹുല്‍ ചോദിച്ചത്. ഇതിനെതിരെ ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത് . പൂര്‍ണേശിന്റെ പരാതിയില്‍ സുററ്റ് മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ടു വര്‍ഷം തടവും പിഴയും വിധിച്ചു. ഇതോടെ എം.പി സ്ഥാനത്തുനിന്ന് രാഹുല്‍ അയോഗ്യനാക്കപ്പെട്ടു. ഈ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത്-ഹൈകോടതി തള്ളി ഇതോടെയാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top