കോണ്‍ഗ്രസ്സുകാര്‍ സരിതയുടെ മാനവും പണവും കവര്‍ന്നവര്‍,കേരളം ഭരിക്കുന്നത് തട്ടിപ്പിന്റെ വിഹിതം പറ്റിയ മുഖ്യമന്ത്രി,ദുര്‍ഗന്ധം പരത്തുന്ന വിഴുപ്പ് ഭാണ്ഡത്തെ പുറത്താക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകണം.ആഞ്ഞടിച്ച് പിണറായി.

ഒറ്റപ്പാലം:കോണ്‍ഗ്രസ്സുകാര്‍ സരിതയുടെ മാനവും പണവും കവര്‍ന്നെന്ന് പിണറായി വിജയന്‍.തട്ടിപ്പിന്റെ വിഹിതം പറ്റുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും പിണറായി പറഞ്ഞു.ഒറ്റപ്പാലത്ത് നവകേരളമാര്‍ച്ചിന്റെ ഇന്നത്തെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.ധാര്‍മ്മികത തൊട്ടുതീണ്ടിയിട്ടുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന വിഴുപ്പ്ഭാണ്ഡത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാവണം.ഉമ്മന്‍ചാണ്ടിയില്‍ നിന്ന് തട്ടിപ്പിന്റെ വിഹിതം പറ്റിയിട്ടുണ്ടെങ്കില്‍ അത് തുറന്ന് പറയാനെങ്കിലും കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറാവണം.എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ബാബുമാരും മാണിമാരും ഇല്ലാത്ത അഴിമതിമുക്തസര്‍ക്കാരുകളായിരുന്നെന്നും പിണറായി പറഞ്ഞു.നാടിനെ പൂര്‍ണ്ണമായും അഴിമതിമുക്തമാക്കണമെന്നും അതിന് ഇടതുപക്ഷം അധികാരത്തിലെത്തണമെന്നും അദ്ധേഹം വ്യക്തമാക്കി.ഇന്ന് സരിത ഇത്ര പറഞ്ഞു നാളെ എന്തൊക്കെ പറയുമെന്ന് കണ്ടറിയണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.ആവേശോജ്ജ്വല സ്വീകരണമാണ് പിണറായിക്കും നവകേരളമാര്‍ച്ചിനും പാലക്കാട് ജില്ലയില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്.ആയിരക്കണക്കിനാളുകളാണ് ഓരോ സ്വീകരണകേന്ദ്രത്തിലും പിണറായിയുടെ പ്രസംഗം കേള്‍ക്കാനെത്തുന്നത്.ഭാവികേരളത്തിന്റെ മുഖ്യമന്ത്രി താന്‍ തന്നെ എന്ന് പറയാതെ പറഞ്ഞാണ് പിണറായി ഓരോ സ്വീകരണകേന്ദ്രത്തിലും പ്രസംഗം അവസാനിപ്പിക്കുന്നത്.മുന്‍ജാഥകളെ അപേക്ഷിച്ച് വികസന പ്രശ്‌നങ്ങളെ കുറിച്ച് പറയാന്‍ പിണറായി കൂൂടുതല്‍ സമയം ചിലവഴിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

Top