ചാണ്ടിയുടെ പാപഭാരം ഏറ്റെടുക്കാന്‍ ആളില്ല.സംസ്ഥാനത്തെ നേതൃമാറ്റം ഹൈക്കമാന്റിന് വെല്ലുവിളിയാകുന്നു.പിജെ കുര്യന്റെ പേരിലും ഉടക്കുമായി കേരള നേതാക്കള്‍.

കൊച്ചി:ആളെ കിട്ടാനില്ല .നേതൃമാറ്റം ഹൈക്കമാന്റിന് വെല്ലുവിളിയാകുന്നു.സംസ്ഥാനത്ത് സോളാര്‍ ആരോപണങ്ങളില്‍ ആടിയുലയുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മാറ്റാന്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് തീരുമാനിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും നടപ്പായില്ല.ഉമ്മന്‍ചാണ്ടിക്ക് പകരം ആര് എന്ന ചോദ്യത്തിന് ഇത് വരെ ഉത്തരമാകാത്തതിനാലാണ് നേതൃമാറ്റം നടക്കാന്‍ വൈകാത്തതെന്നാണ് സൂചന.

 

രമേശ് ചെന്നിത്തലയും,വിഎം സുധീരനും ഭരണ നേതൃത്വം ഏറ്റെടുക്കാന്‍ ഇത് വരെ സമ്മതം മൂളാത്തതാണ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്.തുടക്കത്തില്‍ ഹൈക്കമാന്റ് പ്രധാനമായും പരിഗണിച്ചിരുന്നത് രാജ്യസഭ ഉപാധ്യക്ഷന്‍ പിജെ കുര്യന്റെ പേരായിരുന്നു.എന്നാല്‍ കുര്യന്‍ മുഖ്യമന്ത്രിയായി വന്നാല്‍ അത് പിന്നേയും പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കുമെന്നാണ് കേരളത്തില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുര്യന്‍ കുറ്റാരോപിതനായ സൂര്യനെല്ലി കേസ് വീണ്ടും ഉയര്‍ന്ന് വരാന്‍ സാധ്യതയുണ്ടെന്നാണ് കേരള നേതാക്കള്‍ ഹൈക്കമാന്റിനെ ധരിപ്പിച്ചത്.അങ്ങിനെ വന്നാല്‍ അത് സരിതയേക്കാള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുമെന്നും നേതൃത്വം വിലയിരുത്തി.എകെ ആന്റണിയുമായും കേരള വിഷയങ്ങള്‍ ഹൈക്കമാന്റ് ചര്‍ച്ച ചെയ്തിരുന്നു.ഉമ്മന്‍ചാണ്ടിയെ മാറ്റുന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെങ്കിലും പകരം ആര് എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല.ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പാപഭാരം ഏറ്റെടുത്ത് മുന്നണിയെ തിരഞ്ഞെടുപ്പ് വരെ നയിക്കാന്‍ ആരും ഒരുക്കമല്ല എന്നതാണ് വസ്തുത.

തിരഞ്ഞെടുപ്പില്‍ ഏല്‍ക്കാവുന്ന തിരിച്ചടിയും കേരളത്തിലെ നേതാക്കള്‍ മുന്നില്‍ കാണുന്നുണ്ട്.
തിരഞ്ഞെടുപ്പില്‍ പരാജയമുണ്ടായാല്‍ അത് മുഖ്യമന്ത്രിയുടെ പരാജയമായാണ് എല്ലാവരും വിലയിരുത്തുക.അങ്ങിനെ വന്നാല്‍ പിന്നെ ആ നേതാവിന് രാഷ്ടീയ വനവാസം തന്നെയായിരിക്കും ഉണ്ടാകുക.ഈ തിരിച്ചറിവും മുഖ്യമന്ത്രി സ്ഥാനം എന്ന ”മുള്‍കിരീടം” എടുത്തണിയുനതില്‍ നിന്നും നേതാക്കളെ പിറകോട്ടടിക്കുനുണ്ട്.കേരളത്തില്‍ എഐസിസി നടത്തിയ രഹ്‌സ്യാന്വേഷണത്തില്‍ കനത്ത തിരിച്ചടിക്കാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ട്.ഇതെല്ലാമാണ് ഉമ്മന്‍ചാണ്ടി തന്നെ തല്‍ക്കാലം തുടരട്ടെ എന്ന നിലപാടിലേക്ക് ഹൈക്കമാന്റിനെ എത്തിച്ചിരിക്കുന്നത്.കൂടുതല്‍ ആരോപണങ്ങള്‍ അദ്ധേഹത്തിനെതിരെ വന്നാല്‍ സുധീരനേയോ ചെന്നിത്തലയേയോ നിര്‍ബന്ധിച്ച് മുഖ്യമന്ത്രിയാക്കം എന്നും ഹൈക്കമാന്റ് കണക്കുകൂട്ടുന്നു.

 

എന്തായാലും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അതീവഗൗരവകരമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.കൂടാതെ കേരളത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കേന്ദ്രത്തില്‍ ബിജെപി ആയുധമാക്കുന്നതും പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ തിരിച്ചടിയാണ്.ഏറ്റെടുക്കാന്‍ ആളെ കിട്ടിയാല്‍ ഉടന്‍ നേതൃമാറ്റം എന്ന ഫോര്‍മുലയില്‍ തന്നെയാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് ഇപ്പോഴുമുള്ളതെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.കേരളത്തിലെ വിഷയങ്ങള്‍ പഠിക്കാന്‍ മുകുള്‍ വാസ്‌നികിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിക്കും ഹൈക്കമാന്റ് രൂപം നല്‍കിയിട്ടുണ്ട്.

Top