മുഖ്യമന്ത്രിക്കും എനിക്കും കേരളീയ സമൂഹം നല്‍കുന്നത് ഒരേ വിശ്വാസ്യത.വ്യക്തിപരമായ ചോദ്യങ്ങളെ സോളാര്‍ കമ്മീഷനില്‍ സരിത പ്രതിരോധിച്ചതിങ്ങനെ.

കൊച്ചി:സോളാര്‍ കമ്മീഷന് മുന്‍പില്‍ സരിത എസ് നായരെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ അഭിഭാഷകന് തിരിച്ചടി.സരിത ക്രിമിലനാണെന്ന് വരുത്തി തീര്‍ക്കാനുംഅത് കൊണ്ട് നല്‍കുന്ന മൊഴിക്ക് വിശ്വാസ്യതയില്ലെന്ന് വരുത്തി തീര്‍ക്കാനുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ ശ്രീകുമാര്‍ ശ്രമിച്ചത്.പക്ഷെ സരിത വിസ്താരത്തില്‍ തിളങ്ങി നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.

 

ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്റെ ഓരോ ചോദ്യത്തിനും ഉത്തരം വ്യക്തമായി നല്‍കിയ അവര്‍ വ്യക്തിപരമായ ചോദ്യങ്ങളോട് തീര്‍ത്തും രോഷാകുലയായാണ് പ്രതികരിച്ചത്.പല്‌പ്പോഴും അഭിഭാഷന്റെ ചോദ്യം സരിതയുടെ കുടുംബ ജീവിതത്തിന്റെ തകര്‍ച്ചയുടെ കാരണം അന്വേഷിക്കലായി മാറുകയായിരുന്നു.വിവാഹ ജീവിതത്തെ കുറിച്ചും ബിജുവും കെബി ഗണേശ് കുമാറുമായുള്ള ബന്ധത്തെ കുറിച്ചും ചോദിച്ച് ശ്രീകുമാര്‍ സരിതയെ നന്നായി പ്രകോപിപ്പിച്ചു.രോഷത്തോടേ തന്നെയാണ് സരിത പല ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞത്.ഇതൊന്നും സോളാര്‍ കേസുമായി ബന്ധമില്ലാത്തതാണെന്ന് പല തവണ സരിത പറയുന്നത് കേള്‍ക്കാമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ബിജുവുമായി നിയമപരമായി വിവാഹം കഴിച്ചതാണോ? ബിജുവിന്റെ ഭാര്യയായ രശ്മിയെ അറിയുമോ? ഗണേശ്കുമാറുമായുള്ള ബന്ധം അങ്ങിനെ പോകുന്നു വ്യക്തിപരമായ ചോദ്യങ്ങളൂടെ പട്ടിക.പല ചോദ്യങ്ങളൂം തന്ത്രപൂര്‍വ്വമായ ഉത്തരങ്ങളിലൂടെയാണ് സരിത പ്രതിരോധിച്ചത്.
നിങ്ങള്‍ മുന്‍പ് രണ്ട് കേസുകളിലെ പ്രതിയാണല്ലോ? എത്രത്തോളം വിശ്വാസ്യത നിങ്ങള്‍ക്കുണ്ട് എന്ന് ചോദിച്ച അഡ്വക്കേറ്റ് ശ്രീകുമാറിനോട് ഉമ്മന്‍ചാണ്ടി രണ്ട് കേസുകളിലെ പ്രതിയല്ലേ? അപ്പോള്‍ അദ്ധേഹത്തിന്റേയും എന്റേയും നിലവാരം എന്ന് സരിത തിരിച്ചടിച്ചപ്പോള്‍ കമ്മീഷനില്‍ ഇരുന്ന മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഒരു നിമിഷം തരിച്ച് ഇരുന്ന് പോയി.പുറത്തിറങ്ങിയപ്പോഴും ഈ ചോദ്യം ചെയ്യലിന്റെ ഹാങ്ങ് ഓവര്‍ സരിതയിലുണ്ടായിരുന്നു.

തനിക്കും ഉമ്മന്‍ ചാണ്ടിക്കും കേരള സമൂഹം ഒരേ വിലയാണ് നല്‍കുന്നതെന്ന് അല്‍പം രോഷത്തോടെ തന്നെയാണ് സരിത മാധ്യമങ്ങളോട് പറഞ്ഞത്.തന്റെ മൊഴിയില്‍ ഉറച്ച് നിന്ന സരിത എസ് നായര്‍ അടുത്ത ദിവസങ്ങളിലെ വിസ്താരത്തിലും സര്‍ക്കാരിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്ന് ഇതോടെ ഉറപ്പായി കഴിഞ്ഞു..വരും ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടിക്കെതിരായി കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്നാണ് സരിത അറിയിച്ചിട്ടുള്ളത്.

Top