ബാബു തിരികെ മന്ത്രിസഭയിലേക്ക്.രാജി പിന്‍വലിച്ച് തന്നെ രക്ഷിക്കണമെന്ന് ഉമ്മന്‍ചാണ്ടി.

കൊച്ചി:ബാര്‍കോഴ കേസില്‍ ആരോപിതനായ കെ ബാബു രജിവെക്കില്ല.ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും തീരുമാനിച്ചു.ഇന്നലെ വൈകീട്ട് നെടുമ്പാശേരി വിമാനത്താവളത്തില്‍ ചേര്‍ന്ന ഗ്രൂപ്പ് യോഗത്തിലാണ് തീരുമാനം.ഇക്കാര്യം ബാബുവും അംഗീകരിച്ചിട്ടുണ്ട്.ധാര്‍മ്മികതയുടെ പേരില്‍ ബാബു രാജി വെച്ചാല്‍ സമാന ആരോപണം സോളാര്‍ കേസില്‍ നേരിടുന്ന ഉമ്മന്‍ചാണ്ടിയുടെ രാജിക്കായും മുറവിളി ഉയരും.ഇത് ഒ പാടില്ലെന്ന് ഉമ്മന്‍ചാണ്ടി തന്നെയാണ് യോഗത്തില്‍ പറഞ്ഞതെന്നാണ് സൂചന.അത് കൊണ്ട് ബാബു വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചത്തെണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം.ബാര്‍കോഴ കേസില്‍ ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവ ഹൈക്കോടതി സ്റ്റേ ചെയ്തതോടെ തന്നെ ബാബു വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്ന അഭ്യുഹങ്ങള്‍ ശക്തമായിരുന്നു.തനിക്കെതിരായും അടുത്ത ദിവസം തന്നെ സോളാറില്‍ ഇത്തരം നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് മുഖ്യന്‍ ബാബുവിന്റെ രാജി ഇത് വരെ ഗവര്‍ണ്ണര്‍ക്ക് കൈമാറാതിരുന്നത്.ബാബു ഇപ്പോഴും മന്ത്രി തന്നെയാണെന്നാണ് എ ഗ്രൂപ്പ് വൃത്തങ്ങള്‍ പറയുന്നത്.താന്‍ ധാര്‍മ്മികതയുടെ പേരില്‍ രാജി വെയ്ക്കുന്നു എന്ന നിലപാടെടുത്ത ബാബു ഇന്നലെ അതില്‍ നിന്നും പിന്മാറുന്ന അവസ്ഥയുമുണ്ടായി.മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് വിധി വന്നയുടന്‍ ബാബു നിലപാട് മാറ്റിയിരുന്നു.
മുഖ്യമന്ത്രി സോളാര്‍ കേസില്‍ പ്രതിയാകുന്ന സാഹചര്യം ഉണ്ടായതോടെ ബാബുവിനെ തിരികെ എത്തിച്ച് ആ പേരില്‍ തന്റെ രാജിയൊഴിവാക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ പുതിയ ശ്രമം.

Top