സീസറിന്റെ ഭാര്യ സംശയത്തിന്റെ നിഴലില്‍ ഉണ്ടാകരുത് ‘ഉമ്മന്‍ ചാണ്ടിയും മന്ത്രിസഭ മൊത്തം രാജിവെക്കണം വി.എസ്:മാണിയുടെ രാജി ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ ഉമ്മന്‍ ചാണ്ടിയും മന്ത്രിസഭ മൊത്തം രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്തന്‍ ആവശ്യപ്പെട്ടു.സര്-ക്കാര്‍ മൊത്തത്തില്‍ അഴിമതിയില്‍ കുളിച്ചു നില്‍ക്കയാണ് .ജനരോഷം ഈ സര്‍ക്കാരിനെതിരാണെന്നും വി.എസ് പറഞ്ഞു.അതിനിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് മന്ത്രി കെ.എം.മാണിയെ സംരക്ഷിക്കേണ്ട കാര്യമില്ലെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ യുവനിര രംഗത്തുവന്നു. പലരും കടുത്ത ഭാഷയില്‍ ശക്തമായി രാജി ആവശ്യവുമായി രംഗത്തുണ്ട്.
മാണിയെ ഇനിയും ചുമക്കാന്‍ കഴിയില്ല- വി.ഡി സതീശന്‍
മന്ത്രി മാണിയെ ഇനിയും ചുമക്കാന്‍ കഴിയില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ പറഞ്ഞു. ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ നേതൃത്വത്തെ തിരുത്തേണ്ടിവരും – അദ്ദേഹം ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.BAR BRIBE -DIH
മന്ത്രിസ്ഥാനത്ത് തുടരാന്‍ അവകാശമില്ല- ടി.എന്‍ പ്രതാപന്‍
മാണിക്ക് മന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നു കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ടി.എന്‍.പ്രതാപന്‍ പറഞ്ഞു. ഞങ്ങളൊക്കെ രണ്ടാം നിരയിലുള്ള നേതാക്കളാണ്. നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും പ്രതാപന്‍ പറഞ്ഞു.മാണി രാജിവെക്കണം- കെ.പി അനില്‍കുമാര്‍
കോടതിയുടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രി മാണി രാജിവെക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ പറഞ്ഞു.രാജിയല്ലാതെ മറ്റു മാര്‍ഗമില്ല- ഡീന്‍ കുര്യാക്കോസ്.മന്ത്രി മാണിക്ക് രാജിയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. യുഡിഎഫ് നേതൃത്വത്തില്‍ നിന്ന് ഉചിതമായ തീരുമാനം പ്രതീക്ഷിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍കോഴക്കേസ്:ബിജുവിന്റെ വെളിപ്പെടുത്തല്‍ മുതല്‍ മാണിയുടെ രാജി ആവശ്യം വരെ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
  • 2014 നവംബര്‍ ഒന്ന്- 418 ബാറുകള്‍ തുറക്കുന്നതിന് മന്ത്രി കെ.എം. മാണി കോഴ വാങ്ങിയെന്ന് ബിജു രമേശ്
  • 2014 -ഡിസംബര്‍ 10 വിജിലന്‍സ് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി കെ എം മാണിയെ പ്രതിയാക്കി എഫ് ഐ ആര്‍.
  • 2015 മാര്‍ച്ച് 13- മാണി അവതരിപ്പിച്ച കേരള ബഡ്ജറ്റ് 2015-16 തടയാന്‍ ശ്രമം നടത്തി വലിയ വിവാദമായി.
  • 2015 മാര്‍ച്ച് 30: ബിജു രമേശ് തിരുവനന്തപുരം മജിസ്‍ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി നല്‍കി.
  • 2015 മാര്‍ച്ച് 31: പഞ്ചനക്ഷത്രത്തിനു താഴെ ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.
  • 2015 മെയ് 18: ദൃക്‌സാക്ഷിയായ അമ്പിളിയെ (ബിജു രമേശിന്റെ ഡ്രൈവര്‍) നുണപരിശോധനയ്‌ക്ക് വിധേയനാക്കി.
  • 2015 മെയ് 24: അമ്പിളിയുടെ മൊഴി ശരിയെന്ന് നുണപരിശോധനയില്‍ തെളിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍.
  • 2015 മെയ് 26: നുണപരിശോധന ഫലം കോടതി പുറത്തുവിട്ടു
  • 2015 ജൂണ്‍ 3: തെളിവുണ്ടെന്നും കുറ്റപത്രം നല്‍കാമെന്നും എസ്‌പി ആര്‍ സുകേശന്റെ റിപ്പോര്‍ട്ട്. കേസ് അവസാനിപ്പിക്കണമെന്ന് വില്‍സണ്‍ എം.പോള്‍.
  • 2015 ജൂലൈ 7: മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനു തെളിവില്ലെന്നും കേസ്
    2015 ഓഗസ്റ്റ് : സുപ്രീംകോടതി അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയത് എന്തിനെന്ന് കോടതി
  • 2015 ഒക്ടോബര്‍ 29: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
  • 2015 ഒക്ടോബര്‍ 29: വിജിലന്‍സ് സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ട് തള്ളിയ കോടതി തുടരന്വേഷണം നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കി.
  • 2015 നവംബര്‍ 9: ബാര്‍ കോഴ കേസില്‍ കെ.എം. മാണിക്കു തിരിച്ചടി. വിജിലന്‍സ് കോടതി വിധിക്കു സ്റ്റേ ഇല്ല.
Top