ജോസ് കെ.മാണിയെ പുകച്ച് പുറത്ത് ചാടിച്ചത് ചെന്നിത്തല!..പിള്ള ഗ്രുപ്പിനെ മുന്നണിയിൽ എടുക്കാൻ നീക്കം.

കോട്ടയം: കേരള കോൺഗ്രസ്സ് മാണി ഗ്രൂപ്പിനെ യുഡിഎഫിൽ നിന്നും പുറത്തേക്ക് തള്ളിവിട്ടത് രമേശ് ചെന്നിത്തലയുടെ കുബുദ്ധിയാണ് എന്ന് പരക്കെ ആരോപണം . മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പിന്തുണയ്ക്കുന്ന ജോസ് കെ മാണിയും സംഘവും യു.ഡി.എഫിൽ തുടർന്നാൽ മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കാണുന്ന രമേശ് ചെന്നിത്തലക്ക് ഭീക്ഷണിയാണ് എന്നതാണിതിന് പിന്നിലെ കാര്യം .കേരള കോൺഗ്രസ് മാണി വിഭാഗവും മുസ്ലിം ലീഗും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാവണം എന്ന് ആഗ്രഹിക്കൂന്നവരാണ്.ചെന്നിത്തലയോട് ഇവർക്ക് മമതയും ഇല്ല .ലീഗിനാണെങ്കിൽ കഴിഞ്ഞ മന്ത്രിസഭയിൽ അഞ്ച് മന്ത്രിമാരെ നൽകിയതിൽ ഉമ്മൻ ചാണ്ടിക്ക് ഒപ്പം ഉറച്ച് നിൽക്കുന്നവരാണ്.

എന്നാൽ യു.ഡി.എഫിന് പുറത്ത് നിൽക്കുന്ന ബാലകൃഷണപിള്ളയുടെ കേരള കോൺഗ്രസ്സ് ബി രമേശ് ചെന്നിത്തലയെ അനുകൂലിക്കൂന്നരാണ്. പക്ഷേ യു.ഡി.എഫി ൻ്റെ തുടർ ഭരണം നഷ്ടപ്പെടുത്തിയത്തിൽ മുഖ്യ കാരണം സോളർ കേസാണ്. അതിന്റെ മുഖ്യ സൂത്രധാരനായ ബാലകൃഷ്ണപിള്ളയും മകൻ ഗണേഷ് കുമാറിനെയും യു.ഡി.എഫിൽ ഉൾപ്പെടുത്താൻ ഉമ്മൻ ചാണ്ടിയും സംഘവും തയ്യാറാകാത്തതോടെ രമേശ് ചെന്നിത്തല ജോസ് കെ മാണിയെ പുറത്താക്കാൻ ബെന്നി ബഹനാനെ കൂട്ടുപിടിച്ച് നടത്തിയ ശ്രമങ്ങൾ വിജയിച്ചിരിക്കൂന്നു എന്ന് വേണം കരുതാൻ.

ഒരു എം.എൽ.എമാത്രമുള്ള കേരള കോൺഗ്രസ്സ് ബിയെ യുഡിഎഫിൽ എത്തിക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ട് ഇടനിലക്കാരനാകുന്നത് ചെന്നിത്തലയുടെ വിശ്വസ്തൻ ആയ ജ്യോതികുമാർ ചാമക്കാലയാണ് എന്നാണു കോൺഗ്രസിനകത്തെ അടക്കം പറച്ചിൽ .പിള്ള ഗ്രുപ്പ് യുഡിഎഫിൽ എത്തിയാൽ പത്തനാപുരത്ത് കെ.ബി ഗണേഷ് കുമാറിന്റെ ആശീർവാദത്തോടെ ജോതികുമാർ ചാമക്കാലയെ സ്ഥാനാർത്ഥിയാക്കി വിജയിപ്പിക്കുക എന്നതായിരുന്നു ചെന്നിത്തലയുടെ ലക്ഷ്യം എന്നും അടക്കം പറച്ചിൽ ഉണ്ട് . പകരം ഗണേഷ് കുമാറിനെ കൊട്ടാരക്കരയിലേക്ക് മാറ്റി തിരഞ്ഞെടുപ്പിനെ നേരിടുക എന്നതും രാഷ്ട്രീയ നീക്കം ആയിരുന്നു .

എന്നാൽ ഉമ്മൻ ചാണ്ടി ഇടപെട്ട് കേരള കോൺഗ്രസ് ബി യെ യു.ഡി.എഫിൻ്റെ പരിസരത്ത് അടുപ്പിച്ചില്ല. തുടർന്ന് രമേശ് ചെന്നിത്തല രഹസ്യമായി നടത്തിയ ഇടപെടലുകളാണ് ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയത്.കേരളം കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ നടപടി ഉമ്മൻ ചാണ്ടി പോലും അറിഞ്ഞില്ല.യു.ഡി.എഫിൽ നിന്ന് തങ്ങളെ പുറത്താക്കിയ വാർത്ത കേരളാ കോൺഗ്രസ് മാണി വിഭാഗം ഞെട്ടലോടെയാണ് സ്വീകരിച്ചത്. ജോസ് കെ മാണി വിഭാഗം നേതാക്കളുടെ ആദ്യ പ്രതികരണങ്ങളിൽ അത് പ്രകടമായിരുന്നു. വാർത്ത പുറത്ത് വന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ജോസ് വിഭാഗം എം.എൽ.എ റോഷി അഗസ്റ്റിൻ പറഞ്ഞത് കഴിഞ്ഞ ദിവസം രാത്രിയും ഉമ്മൻചാണ്ടിയോട് ഒരുമണിക്കൂറിലേറെ ഫോണിൽ സംസാരിച്ചെന്നാണ്. ഉമ്മൻചാണ്ടിയുടെ അറിവോടെയല്ല പുറത്താക്കൽ നടപടിയെന്നാണ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ ഒരുപക്ഷം നേതാക്കന്മാർ ഇപ്പോഴും കരുതുന്നത്. എന്നാൽ ഈ വിഷയത്തിൽ ഒരു പൊതു പ്രസ്താവനയ്ക്ക് ഉമ്മൻചാണ്ടി ഇതുവരെയും തയ്യാറായിട്ടില്ല.

കെഎം മാണിക്കെതിരെയുള്ള ബാര്‍ കോഴ ആരോപണത്തിനു പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിഛായ നേരത്തെ ആരോപിച്ചിരുന്നു . മാണിക്കെതിരെ പാര്‍ട്ടിയില്‍ ഗൂഢാലോചനകള്‍ നടന്നുവെന്നും പ്രതിഛായ ചൂണ്ടിക്കായിരുന്നു.
ഉമ്മന്‍ ചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയാകാന്‍ രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാത്തതിന്റെ പ്രതികാരമാണ് മാണിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പ്രതിഛായയില്‍ പറഞ്ഞിരുന്നു . ചില ആളുകള്‍ ഉമ്മന്‍ ചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ മാണി ഇതിന് പിന്തുണ നല്‍കാത്തത് വിരോധത്തിന് കാരണമായെന്ന് ‘ബാര്‍ കോഴ ആരോപണങ്ങളും കള്ളക്കളികളും എന്ന പേരിലുള്ള ലേഖനത്തില്‍ പറഞ്ഞിരുന്നു .

Top