മാപ്പ് ..മാപ്പ്..മാപ്പ്;കോടതിയലക്ഷ്യക്കേസില്‍ മന്ത്രി കെസി ജോസഫ് മാപ്പ് പറഞ്ഞു.

കൊച്ചി:കോടതിയലക്ഷ്യ കേസില്‍ സാംസ്‌കാരിക മന്ത്രി കെസി ജോസഫ് നിരുപാധികം മാപ്പ് അപേക്ഷിച്ചു.ഹൈക്കോടതിയില്‍ ഇന്ന് ഹാജരാകേണ്ട മന്ത്രി അഭിഭാഷകന്‍ മുഖേനെയാണ് സത്യവാങ്മൂലത്തില്‍ മാപ്പ് അപേക്ഷിച്ചത്.ജഡ്ജിയെ അപമാനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും തനിക്ക് പറ്റിയ ഒരു തെറ്റാണ് ഫേയ്‌സ്ബുക്ക് പോസ്റ്റ് എന്ന് മന്ത്രി പറഞ്ഞു.തെറ്റ് തിരിച്ചറിഞ്ഞ ഉടന്‍ തന്നെ പോസ്റ്റ് പിന്‍വലിച്ചു.നിയമസഭ ഉള്ളതിനാലാണ് ഇന്ന് ഹാജരാകാന്‍ കഴിയത്തതെന്നും തുടര്‍ നിയമനടപടികളില്‍ നിന്ന് ഒഴിവാക്കി തരണമെന്നും കെസി ജോസഫ് കോടതിയോട് അപേക്ഷിച്ചു.ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കാടതി ഡിവിഷന്‍ ബെഞ്ചാണ്.

 

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായി പരാമര്‍ശം നടത്തിയ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനേയാണ് കെസി അപമാനിച്ചത്.ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്റെ ഓരിയിടല്‍ എന്ന മന്ത്രിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റാണ് ഹൈക്കോടതി നടപടിക്ക് ആധാരം.വി ശിവന്‍കുട്ടി എംഎല്‍എയാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയിരുന്നത്.
മുന്‍പ് സിപിഎം നേതാവ് എംവി ജയരാജന്‍ ജഡ്ജിയെ ശുംഭന്‍ എന്ന് വിളിച്ച കുറ്റത്തിന് ജയിലില്‍ അടക്കപ്പെട്ടിരുന്നു.

 

അന്ന് മാപ്പെഴുതി നല്‍കാന്‍ തയ്യാറാകാതിരുന്ന ജയരാജനെ കോടതി ശിക്ഷിക്കുകയായിരുന്നു.പക്ഷേ ജയിലില്‍ പോയ ജയരാജന് വന്‍സ്വീകാര്യതയാണ് അന്ന് പൊതുസമൂഹത്തില്‍ നിന്ന് ലഭിച്ചത്.മാപ്പെഴുതി നല്‍കിയതോടെ കെസി ജോസഫിനെ സോഷ്യല്‍ മീഡിയ പൊങ്കാല യിടുകയാണ്.

Top