രാഹുല്‍ ജിയ്ക്ക് യുവതികളെ കിട്ടാന്‍ ബുദ്ധിമുട്ടില്ല; പിന്നെന്തിന് 50 വയസു കഴിഞ്ഞ കിഴവിക്ക് ഫ്‌ലൈയിങ്ങ് കിസ് കൊടുക്കുന്നത്; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് എംഎല്‍ഐ

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ വിവാദ പ്രസ്താവനയുമായി ബീഹാറിലെ കോണ്‍ഗ്രസ് വനിതാ എംഎല്‍എ നീതു സിംഗ്. രാഹുലിനു യുവതികളെ കിട്ടാന്‍ ബുദ്ധിമുട്ടില്ലെന്നും പിന്നെന്തിന് 50 വയസു കഴിഞ്ഞ കിഴവിക്ക് ഫ്‌ലൈയിങ്ങ് കിസ് കൊടുക്കുന്നത് എന്നും അവര്‍ ചോദിച്ചു. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി ഫ്‌ലൈയിങ്ങ് കിസ് നല്‍കി എന്നാരോപിച്ച് സ്മൃതി ഇറാനി രംഗത്തുവന്നതോടെയാണ് നീതു സിംഗിന്റെ പ്രതികരണം.

‘ഞങ്ങളുടെ രാഹുല്‍ജിയ്ക്ക് യുവതികളെ കിട്ടാന്‍ ബുദ്ധിമുട്ടില്ല. ഫ്‌ലൈയിങ്ങ് കിസ് കൊടുക്കണമെങ്കില്‍ ഏതെങ്കിലും യുവതികള്‍ക്ക് നല്‍കിയാല്‍ പോരേ? എന്തിന് 50 വയസുള്ള ഈ കിഴവിയ്ക്ക് കൊടുക്കണം?’- ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നീതു സിംഗ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top