പീതാംബരക്കുറുപ്പ് തോൽക്കുന്ന സ്ഥാനാർത്ഥി..!! വട്ടിയൂർക്കാവിൽ തമ്മിലടിക്ക് തുടക്കമിട്ട് യുഡിഎഫ് സീറ്റ് ചർച്ച..!!

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ തോൽക്കുന്ന സ്ഥാനാർത്ഥി വേണ്ടെന്ന് കോൺഗ്രസ് നേതാക്കൾ. എന്‍. പീതാംബരക്കുറുപ്പിനെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനെതിരെയാണ് ഞെട്ടിക്കുന്ന മുദ്രാവാക്യമുയർത്തി നേതാക്കൾ പ്രതിഷേധിക്കുന്നത്. പീതാംബരക്കുറുപ്പിനെതിരെ കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവന് മുന്നില്‍ പ്രതിഷേധപ്രകടനവും നടന്നു.

പീതാംബരക്കുറുപ്പിന് പകരം മണ്ഡലത്തിനകത്തുനിന്നുള്ള സ്ഥാനാര്‍ഥിയെ വേണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. ഇക്കാര്യം സൂചിപ്പിച്ച് ഇവര്‍ നേതാക്കള്‍ക്ക് കത്ത് നല്‍കുകയും നേരില്‍ക്കണ്ട് പരാതി അറിയിക്കുകയും ചെയ്തു. വി.കെ. പ്രശാന്ത്, കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ മത്സരിക്കാനിരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പിന് അല്പംപോലും സാധ്യതയില്ലെന്നാണ് പ്രാദേശിക നേതാക്കളുടെ അഭിപ്രായം.

കഴിഞ്ഞദിവസം മുതലാണ് മുതിര്‍ന്ന നേതാവ് എന്‍.പീതാംബരക്കുറുപ്പിന്റെ പേര് വട്ടിയൂര്‍ക്കാവിലേക്ക് ഉയര്‍ന്നുവന്നത്. കെ.മുരളീധരന്റെ താത്പര്യവും ഇക്കാര്യത്തില്‍ നിര്‍ണായകമായി. എന്നാല്‍ ഗ്ലാമര്‍ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് പ്രവര്‍ത്തകരുടെ നിലപാട്. ഇതോടെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

വർഷങ്ങളായി കെ.മുരളീധരൻ പൊന്നുപോലെ നോക്കിയ മണ്ഡലമാണ് വട്ടിയൂർക്കാവ്. ഇവിടെ പുറത്തുനിന്നൊരു സ്ഥാനാർത്ഥിയെ ആവശ്യമില്ല. കുറുപ്പ് മത്സരിച്ചാൽ വിജയിക്കില്ലെന്ന് ഉറപ്പാണെന്നുമാണ് പ്രവർത്തകരുടെ പ്രതികരണം. ഇക്കാര്യം ഇന്ന് ഇന്ദിരാഭവനിൽ കെ.പി.സി.സി യോഗത്തിന് എത്തിയ മുതിർന്ന നേതാക്കളെയെല്ലാം പ്രവർത്തകർ അറിയിച്ചു. ചിലർ ചാനലുകളുടെ കാമറകൾക്ക് മുന്നിലും അഭിപ്രായം തുറന്ന് പറയാൻ ധൈര്യം കാട്ടി. ഇക്കാര്യത്തിൽ പ്രവർത്തകരുടെ അഭിപ്രായം കൂടി മാനിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്.

കെ. മുരളീധരന്റെ പിന്തുണയാണ് പീതാംബര കുറുപ്പിന് വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാന്‍ കാരണമായത്. അടൂര്‍ പ്രകാശ് പിന്തുണച്ച റോബിന്‍ പീറ്ററിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്.മുന്‍ എം.എല്‍.എയും ഇപ്പോല്‍ എം.പിയുമായ ഹൈബി ഈഡന്റെ പിന്തുണയാണ് ടി.ജെ വിനോദിന് ഗുണകരമായത്.ഷാനിമോല്‍ ഉസ്മാനെ പോലെ തന്നെ സാധ്യത കല്‍പ്പിച്ചിരുന്നു അഡ്വ.എസ് രാജേഷിന് അരൂരില്‍ മത്സരിക്കും.വട്ടിയൂര്‍ക്കാവ്-മുന്‍ എം.പി പീതാംബരകുറുപ്പ്, കോന്നി- റോബിന്‍ പീറ്റര്‍, അരൂര്‍-അഡ്വ: എസ്. രാജേഷ്, എറണാകുളം- ടി.ജെ വിനോദ് എന്നിവരെയാണ് കേരള നേതൃത്വം സ്ഥാനാര്‍ത്ഥികളായി നിര്‍ദേശിച്ചത്. ഈ പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചാല്‍ ഇവര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

Top