സമരപ്പന്തലില്‍ നൊമ്പരമായി ശ്രീജിത്തിന്റെ മകള്‍ !..32-ാം വിവാഹ വാര്‍ഷികത്തില്‍ 24 മണിക്കൂര്‍ ഉപവസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപവാസ സമരം ജനമനസാക്ഷിയെ ഉണർത്തി.ഉപവാസസമരവേദിയില്‍ പിന്തുണയുമായി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരെത്തിയെങ്കിലും പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മൂന്നു വയസുകാരി മകള്‍ ആര്യനന്ദയായിരുന്നു ശ്രദ്ധാകേന്ദ്രം. ശ്രീജിത്തിന്റെ ജേ്യഷ്ഠ സഹോദരന്‍ രഞ്ജിത്തിന്റെ െകെപിടിച്ച് രാവിലെതന്നെ അവളെത്തി. അതോടെ എല്ലാ കണ്ണുകളും അവളിലേക്കായി. സമരപന്തലില്‍ ആര്യനന്ദ എല്ലാവരുടെയും ഓമനയായി, അതുപേലെ നെമ്പരവും. സമരനായകന്‍ രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അടക്കമുള്ളവര്‍ അവളില്‍ സ്‌നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞു.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്കരോഗത്തിനു ചികിത്സയിലുള്ള കുട്ടമ്പുഴ പഞ്ചായത്ത് മെമ്പര്‍ കാന്തിയും മെറെന്‍ ഡ്രൈവിലെത്തി. വേദിയിലേക്കു കയറാന്‍ രോഗനില കാന്തിയെ അനുവദിച്ചില്ല. തൃശൂരിലെ വാടാനപ്പള്ളിയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച വിനായകന്റെ അമ്മയും സഹോദരനും സമരപ്പന്തലില്‍ സന്നിഹിതരായി. ഡോ.എം. ലീലാവതി, പെരുമ്പവടവം ശ്രീധരന്‍, ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ഡോ.എം.സി. ദിലീപ് കുമാര്‍ തുടങ്ങിയവരും സമരപ്പന്തലിലെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെന്നിത്തലയുടെ ഉപവാസസമരം തന്റെ 32-ാം വിവാഹവാര്‍ഷിക ദിനത്തില്‍ ആയിരുന്നു . ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവം സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല ഇന്നലെ 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചത്. വിവാഹവാര്‍ഷികത്തില്‍ ആഘോഷം പതിവില്ലാത്ത തനിക്ക് ഇക്കുറി വേറിട്ടൊരു വിവാഹവാര്‍ഷികദിനമാണെന്നും ചെന്നിത്തല പറഞ്ഞു.

യുെണെറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് ജീവനക്കാരികൂടിയായ തൊടുപുഴ സ്വദേശി അനിതയുമായുള്ള ചെന്നിത്തലയുടെ വിവാഹം 1986 ഏപ്രില്‍ 23 നു തിരുവനന്തപുരം ശ്രീമൂലം €ബിലായിരുന്നു. അന്നത്തെ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയായിരുന്നു ചെന്നിത്തല. വിവാഹത്തിന് മുഖ്യകാര്‍മികത്വം വഹിച്ചതു കെ. കരുണാകരന്‍. വിവാഹവാര്‍ഷികത്തിനു പ്രത്യേക ആഘോഷമില്ലെങ്കിലും ആ ദിവസം കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരുനേരമെങ്കിലും ഭക്ഷണം കഴിക്കുന്ന പതിവ് തെറ്റാറില്ലായിരുന്നു.chennithala 24

ഇക്കുറി അതിനു മാറ്റംവന്നു. ഇന്നലെ രാവിലെ ഭാര്യ അനിത വിളിച്ചപ്പോഴാണ് വാര്‍ഷികമാണെന്ന കാര്യം ചെന്നിത്തല ഓര്‍ത്തത്. ഇക്കുറി വിവാഹവാര്‍ഷികം വേറിട്ട അനുഭവമാണെന്നും ഒരു കുടുംബത്തെ ഇല്ലാതാക്കിയവര്‍ ശിക്ഷിക്കപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു. ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ ആലുവ റൂറല്‍ എസ്.പി: എ.വി. ജോര്‍ജിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കാവി വേഷത്തിലെത്തിയ റൂറല്‍ െടെഗര്‍ ഫോഴ്‌സ് അംഗങ്ങളാണു ശ്രീജിത്തിനെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇതിന് ആരാണു നിര്‍ദേശം കൊടുത്തത്. കേരള പോലീസ് ആക്ട് പ്രകാരം െടെഗര്‍ ഫോഴ്‌സുകളെ നിയമിക്കാനുള്ള അധികാരം എസ്.പിക്കില്ല. എസ്.പി. നിയമ ലംഘനമാണു നടത്തിയത്. നിരപരാധിയായ ചെറുപ്പക്കാരന്‍ പോലീസ് മര്‍ദനത്തില്‍ മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം പ്രതി. കേസില്‍ പ്രതിസ്ഥാനത്തുള്ള പോലീസ് തന്നെ അന്വേഷണം നടത്തിയാല്‍ നീതി ലഭിക്കില്ല. അന്വേഷണം സി.ബി.ഐക്കു വിടണം. -ചെന്നിത്തല പറഞ്ഞു.

സ്വന്തം സംസ്ഥാനത്ത് പോലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട നിരപരാധിയായ ചെറുപ്പക്കാരന്റെ വീട്ടില്‍ പോകുന്നതിനു പകരം തെലങ്കാനയിലെ മാതൃകാ പോലീസ് സ്‌റ്റേഷന്‍ കാണാന്‍ പോയ മുഖ്യമന്ത്രിയാണു കേരളം ഭരിക്കുന്നതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചിട്ട് 15 ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ആ കുടുംബത്തെ സന്ദര്‍ശിക്കാത്തതു കുറ്റബോധം കൊണ്ടാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എണാകുളം മെറെന്‍ ഡ്രൈവില്‍ നടത്തിയ 24 മണിക്കൂര്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മൂന്നു വയസുള്ള മകള്‍ ആര്യനന്ദ ”മഴ പെയ്താല്‍ അച്ഛന്‍ നനയില്ലേ”യെന്ന് അമ്മയോട് ചോദിച്ചത് ഇന്നും മനസിനെ വേദനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അര്‍ദ്ധരാത്രി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഒരു നിരപരാധിയെ പൊലീസ് പിടികൂടി ചവിട്ടിക്കൊല്ലുമ്പോള്‍ മനുഷ്യാവകാശകമ്മീഷന്‍ ഇടപെടരുതെന്ന് പറയുന്ന മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നത് എന്നും ചെന്നിത്തല ചോദിച്ചു .മനുഷ്യാവകാശ കമ്മീഷന്‍ മനുഷ്യാവകാശ കമ്മീഷന്റെ പണിയെടുത്താല്‍ മതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മനുഷ്യാവകാശ കമ്മീഷന്റെ പണി തന്നെയാണ് അവര്‍ ചെയ്തിരിക്കുന്നത്. മനുഷ്യാവകാശം ചവിട്ടി മെതിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് പൗരന് സംരക്ഷണം നല്‍കേണ്ട പണിയാണ് മനുഷ്യാവകാശ കമ്മീഷനുള്ളത്. അധികാരത്തിന്റെ ഹൂങ്കില്‍ മുഖ്യമന്ത്രി അത് മറന്നു പോവുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പിടിപ്പു കേടുകൊണ്ടാണ് സംസ്ഥാനത്ത കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചുണ്ടാവുന്നത്. പൊലീസുകാരെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. സ്വന്തം കഴിവ്‌കേട് മറയ്ക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ മേക്കിട്ട് കയറേണ്ട കാര്യമില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന പരിധി വിട്ടതും അപഹാസ്യവുമാണ്. വരാപ്പുഴ കസ്റ്റഡി മരണം നടന്ന് പതിനഞ്ചാമത്തെ ദിവസമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇത്രയും ദിവസം അദ്ദേഹം എന്തു കൊണ്ടാണ് ഒന്നും പറയാതിരുന്നത്? എന്നും ചെന്നിത്തല ഫെയ്‌സ്ബുക്കിൽ കുറിച്ചു

Top