രാഹുലിന്റെ പ്രായവും പരിചയവും അഭിപ്രായപ്രകടനങ്ങളും കാണുമ്പോള്‍ ആര്‍ക്കും വോട്ട് ചെയ്യാന്‍ തോന്നില്ലെന്ന് ഓം പുരി

Om_Puri

ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി നടന്‍ ഓം പുരി രംഗത്ത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇരിക്കാന്‍ മോഹിക്കുന്ന രാഹുലിനെ പരിഹസിച്ചാണ് ഓം പുരിയുടെ പ്രസ്താവന. രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യാന്‍ ഇന്ത്യയിലുള്ളവര്‍ വിഡ്ഡികളല്ലെന്നാണ് ഓം പുരി പറയുന്നത്.

രാഹുലിന്റെ പ്രായവും പരിചയവും അഭിപ്രായപ്രകടനങ്ങളും പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന് വോട്ടുചെയ്യാന്‍ നമ്മള്‍ വിഡ്ഡികളാണോ ഓം പുരി ചോദിച്ചു. നേരത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാഹുലിനെതിരെ രംഗത്ത് വന്നിരുന്നു. രാഹുല്‍ പാര്‍ട്ടി അധ്യക്ഷനായാല്‍ ബിജെപിയുടെ അച്ഛേ ദിന്‍ ആരംഭിക്കുമെന്നായിരുന്നു ഇറാനി അഭിപ്രായപ്പെട്ടത്.

രാഹുല്‍ പാര്‍ട്ടി പ്രസിഡന്റായാല്‍ ഇന്ത്യക്കാര്‍ മറ്റ് സാധ്യതകള്‍ ഒന്നും ഇല്ലാതെ അടുത്ത തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടുചെയ്യുമെന്ന് അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് മോദിയോടൊപ്പം നില്‍ക്കുക എന്നതിനപ്പുറം മറ്റ് സാധ്യതകള്‍ ഒന്നും ഉണ്ടാകില്ല. സോണിയാ ഗാന്ധി തന്റെ മകനെ പ്രധാനമന്ത്രി ആക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്.

Top