മോദിയെ കണക്കിന് കളിയാക്കി രാഹുൽ ഗാന്ധി ; ഉച്ചകോടിയിൽ തപ്പി തടഞ്ഞ് പ്രധാനമന്ത്രി

അന്തർദേശീയ തലത്തിൽ നാണക്കേടായി മാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ കളിയാക്കി രാഹുൽ ഗാന്ധി രംഗത്ത്. ദാവോസ് ലോക സാമ്പത്തിക ഉച്ചകോടിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ടെലിപ്രോംപ്റ്റർ തകരാറിലായതോടെ അല്പനേരത്തേയ്ക്ക് നിർത്തി വയ്ക്കേണ്ടി വന്നത്.

ഇത്രയധികം കള്ളങ്ങൾ താങ്ങാൻ ടെലിപ്രോംപ്റ്ററിന് പോലും കഴിഞ്ഞില്ലെന്നായിരുന്നു രാഹുൽ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടെലിപ്രോംപ്റ്റർ തകരാറിലായതിനെ തുടർന്ന് മോദി തപ്പി തടയുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഇതോടെയാണ് മോദിയെ കളിയാക്കി രാഹുൽ രംഗത്തെത്തിയത്.

ലോകനേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഉച്ചകോടിയിലാണ് രാജ്യത്തിന്‌ തന്നെ നാണക്കേടായ സംഭവം ഉണ്ടായത്.

 

Top