രാഹുലിന്റെ വയനാട്ടിലെ ജയം ചോദ്യം ചെയ്ത് സരിത നായര്‍; കോടതി നിര്‍ദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് കേസ് നല്‍കി

കൊച്ചി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സരിത നായര്‍ കോടതിയില്‍. രാഹുലിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്താണ് സരിത എസ് നായര്‍ കോടതിയിലെത്തിയത്. വയനാട്ടില്‍ സരിതയുടെ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് കേസായി നല്‍കിയിരിക്കുകയാണ് സരിത.

പത്രിക തള്ളിയത് ചോദ്യം ചെയ്ത് സരിത ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് കേസായി നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് കേസ് നല്‍കാനുള്ള അവസാന ദിവാമാണ് സരിത കോടതിയില്‍ എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടിലും ഹൈബി ഈഡന്‍ മത്സരിച്ച എറണാകുളത്തും സരിത നാമനിര്‍ദ്ദേശ പത്രിക സമര്‍പപിച്ചിരുന്നു. എന്നാല്‍ സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട കേസുകളിലെ ശിക്ഷിക്കപ്പെട്ടത് റദ്ദാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സരിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളുകയായിരുന്നു. അതേസമയം തന്നെ രാഹുല്‍ ഗാന്ധിയുടെ പഴയ മണ്ഡലമായിരുന്ന അമേഠിയില്‍ സരിതയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുകയും ചെയ്തിരുന്നു.

രാഹുലിനെതിരെ മുളക് ചിഹ്നത്തില്‍ മത്സരിച്ച സരിതയ്ക്ക് 206 വോട്ടാണ് ലഭിച്ചത്. അതേസമയം വയനാടിന് പുറമെ ഇടുക്കി, പത്തനംതിട്ട, കൊല്ലം, എറണാകളും മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജികളും ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

Top