ഹൈക്കമാന്റ് അംഗീകാരം നല്‍കി;ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ്സ് ബായി ബായി.

ന്യൂഡൽഹി: മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനോട് മത്സരിക്കാൻ ബംഗാളിൽ സിപിഎമ്മിനോട് സഹകരിക്കാൻ പശ്ചിമബംഗാൾ കോൺഗ്രസിന് കോൺഗ്രസ് ഹൈക്കമാന്റ് അംഗീകാരം നൽകിയതായി റിപ്പോർട്ട്. സംസ്ഥാന തെരഞ്ഞെടുപ്പിൽ യോജിച്ച് പ്രവർത്തിക്കുമെന്ന് സൂചന നൽകുന്ന പ്രസ്താവന കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം പിസിസി ചുമതലയുള്ള അതുൽ രഞ്ജൻ ചൗധരി പുറത്തിറക്കി.

നിയമവാഴ്ച പുനസ്ഥാപിക്കാനും ജനാധിപത്യം സംരക്ഷിക്കാനും എല്ലാ ജനാധിപത്യ പാർട്ടികളുമായി സഹകരിക്കാൻ തയ്യാറാണെന്നായിരുന്നു പിസിസി അദ്ധ്യക്ഷൻ പ്രസ്താവന ഇറക്കിയത്. ബംഗാളിൽ കോൺഗ്രസുമായി കൈകോർക്കാനുള്ള താൽപ്പര്യം കേന്ദ്രക്കമ്മറ്റിക്ക് പിന്നാലെ സിപിഎം നേരത്തേ പുറത്ത് വിട്ടിരുന്നു. മമതാ ബാനർജിയെ അധികാരത്തിൽ നിന്നും പുറത്ത് നിർത്താനും ബംഗാളിൽ ജനാധിപത്യം സംരക്ഷിക്കാനും ജനകീയ പാർട്ടികളുടെ സഹകരണത്തിന് തയ്യാറാണെന്നായിരുന്നു സിപിഎം പ്രസ്താവന ഇറക്കിയത്. ഇതിന് മറുപടിയാണ് പിസിസിയും നൽകിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

ഇക്കാര്യം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം കോൺഗ്രസ് ഹൈക്കമാന്റ് യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെ പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള സി പി ജോഷി അതുൽ രഞ്ജൻ ചൗധരിക്ക് നിർദേശം നൽകുകയായിരുന്നു. നീക്കുപോക്കിന്റെ ഭാഗമായി തെരഞ്ഞെടുപ്പിൽ 80 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. ഇതിന് പുറമേ രണ്ടു പാർട്ടികളുടെയും സംയുക്ത സ്ഥാനാർത്ഥികളും ഉണ്ടാകും. കഴിഞ്ഞ തവണ കോൺഗ്രസിന് തൃണമൂൽ കോൺഗ്രസ് നൽകിയത് 64 സീറ്റുകളായിരുന്നു. ഇത്തവണ 100 സീറ്റ് ചോദിച്ചെങ്കിലും 80 സീറ്റിൽ കോൺഗ്രസ് തൃപ്തിയടഞ്ഞതായാണ് സൂചന.

Top