തന്റെ പരാജയം പലരും ആഗ്രഹിച്ചിരുന്നു; ഗൂഢശ്രമമുണ്ടായെന്നു കെഎം മാണി

23tv_mani

കോട്ടയം: തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടം തോല്‍ക്കുമെന്ന് ഉറപ്പായ കെഎം മാണി പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് അവസാനനിമിഷം കാഴ്ച്ചവെച്ചത്. ഇത്രയൊക്കെ വിവാദമുണ്ടായിട്ടും പാലയിലെ ജനങ്ങള്‍ മാണിക്കൊപ്പം നിന്നു. എന്നാല്‍, മാണി പറയുന്നത് തന്നെ തോല്‍പ്പിക്കാന്‍ ഗൂഢശ്രമം നടന്നുവെന്നാണ്.

തന്റെ പരാജയം പലരും ആഗ്രഹിച്ചിരുന്നു. ഗൂഢാലോചനക്കാര്‍ ആരൊക്കെയാണെന്നറിയാം. പക്ഷേ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും മാണി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഡിഎഫില്‍ വോട്ടുചോര്‍ച്ചയുണ്ടായി. വോട്ടര്‍മാരെ വിശ്വാസത്തിലെടുക്കാനോ ജനങ്ങളെ ആകര്‍ഷിക്കാനോ മുന്നണിക്കായില്ല. അമിത ആത്മവിശ്വാസവും വിനയായി. പ്രവര്‍ത്തനവും മോശമായിരുന്നു. പൂഞ്ഞാറില്‍ കോണ്‍ഗ്രസ് മല്‍സരിച്ചാലും ജയിക്കില്ലായിരുന്നെന്നും മാണി പറഞ്ഞു.

പാര്‍ട്ടിവിട്ടു പോയവര്‍ പശ്ചാത്തപിച്ചു വന്നാല്‍ വാതില്‍ തുറന്നിടും. എന്നാല്‍ ആര്‍ക്കും കയറിവരാവുന്ന പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് യുഡിഎഫില്‍തന്നെ ഉറച്ചുനില്‍ക്കും. ഉമ്മന്‍ചാണ്ടി നല്ല മുഖ്യമന്ത്രിയായിരുന്നെന്നും മാണി അഭിപ്രായപ്പെട്ടു.

Top