51 യുവതികള്‍ കയറിയെന്ന സര്‍ക്കാരിന്റെ കണക്ക്; 51പിണറായിയുടെ ഭാഗ്യനമ്പരാണോ? പിണറായിയെ പരിഹസിച്ച് ജ്യോതികുമാര്‍ ചാമക്കാല

51 യുവതികള്‍ കയറിയെന്ന് കാണിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ തെറ്റെന്ന് കണ്ടതിന് പിന്നാലെ വ്യാപകമായ ട്രോളുകളും വിമര്‍ശനങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍. യുവതികളുടെ ലിസ്റ്റില്‍ പുരുഷന്മാരുടെ പേരും, 50ന് മുകളില്‍ പ്രായമുള്ള സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവായ ജ്യോതികുമാര്‍ ചാമക്കാല രംഗത്തെത്തി.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണമറിയിച്ചത്. ”51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നാണ് ‘നവോത്ഥാന സര്‍ക്കാര്‍ ‘ പരമോന്നത നീതിപീഠത്തെ അറിയിച്ചത്….മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ ഭൂരിഭാഗം യുവതികള്‍ക്കും പ്രായം 50 ന് മുകളില്‍ . 51 യുവതികള്‍ ,51 വെട്ട് ,51 മുഖ്യമന്ത്രിയുടെ ഭാഗ്യ നമ്പരാവണം” ഇങ്ങനെയാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ലോക് നാഥ് ബഹ്റയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി.

പുരുഷനായ പരന്‍ ജ്യോതി സ്ത്രീയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചത് പൊലീസ് നല്‍കിയ പട്ടിക പ്രകാരമാണത്രെ.

ആണിനെയും പെണ്ണിനെയും പോലും തിരിച്ചറിയാത്ത പൊലീസിന്റെ സംരക്ഷണയിലാണ് കേരളം !

51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നാണ് ‘നവോത്ഥാന സര്‍ക്കാര്‍ ‘ പരമോന്നത നീതിപീഠത്തെ അറിയിച്ചത്.

മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ ഭൂരിഭാഗം യുവതികള്‍ക്കും പ്രായം 50 ന് മുകളില്‍ . 51 യുവതികള്‍ ,51 വെട്ട് ,51 മുഖ്യമന്ത്രിയുടെ ഭാഗ്യ നമ്പരാവണം.

പക്ഷേ സുപ്രീംകോടതിയില്‍ കള്ളം പറഞ്ഞതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കുമോ. ശ്രീ പിണറായി വിജയന്‍ ?,ശബരിമല യുവതീപ്രവേശത്തില്‍ ആവര്‍ത്തിച്ച് കള്ളം പറഞ്ഞ് നിങ്ങളെന്താണ് നേടുന്നത് ?

ബോധപൂര്‍വം ആളുകളുടെ വിശ്വാസത്തെ വ്രണപ്പെടുത്തി കുഴപ്പമുണ്ടാക്കുന്നത് ഭരണാധികാരിക്ക് ചേരുന്ന നിലപാടാണോ ?

ഇതും ഉപദേശിച്ചത് അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയാണോ ?

jyothikumar chamakkala

Top