കടക്കൂ പുറത്ത് ‘മുഖ്യമന്ത്രി പിണറായി വിജയന്‍റെ രോഷപ്രകടനം’ ദേശീയ നേതൃത്വത്തിന് അതൃപ്തി

ന്യൂഡൽഹി: കടക്കൂ പുറത്ത് ‘ എന്ന് മാധ്യമപ്രവർത്തകർക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രോഷപ്രകടനത്തിൽ സിപിഎം കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തി . ഇക്കാര്യത്തിൽ പരസ്യമായ നിലപാട് നേതൃത്വം വ്യക്തമാക്കുന്നില്ലെങ്കിലും പിണറായിയുടെ പെരുമാറ്റം ശരിയായില്ലെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള നേതാക്കൾക്ക് മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിൽ അനിഷ്ടമുണ്ട്.അനാവശ്യമായ രോഷപ്രകടനമാണ് മുഖ്യമന്ത്രി കാണിച്ചതെന്നാണ് ദേശീയ നേതാക്കളുടെ വിലയിരുത്തൽ. ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തെ തുടർന്ന് ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതും തുടർന്ന് നടന്ന സമാധാന ചർച്ചയും കൈകാര്യം ചെയ്ത രീതിയിലും കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. മെഡിക്കൽ കോഴ ഉൾപ്പടെയുള്ള ആരോപണങ്ങളുടെ പേരിൽ ബിജെപി പ്രതിരോധത്തിലായിരുന്ന സമയത്ത് ഇത്തരമൊരു വിവാദം സൃഷ്ടിച്ചത് സിപിഎമ്മിന് തിരിച്ചടിയായെന്നും നേതൃത്വത്തിന് അഭിപ്രായമുണ്ട്. സർക്കാരിനും പാർട്ടിക്കും അനുകൂലമായിട്ടുണ്ടായിരുന്ന സാഹചര്യം ഇല്ലാതാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നാണ് കേന്ദ്ര നേതാക്കളുടെ വിമർശനം.

അതേസമയം സി.പി.എം രണ്ട് തട്ടിൽ ആണെന്നും കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധം അറിയിച്ച പിണറായിക്ക് പണികൊടുത്ത് കോടിയേരി പക്ഷം ആണെന്നും ഇപ്പോൾ പുറത്തുവരുന്നത് സിപിഎമ്മിലെ വിഭാഗീയതയുടെ മുഖം തന്നെഎന്നും റിപ്പോർട്ടുണ്ട്.മാധ്യമ പ്രവർത്തകർക്ക് നേരെ കയർത്ത മുഖ്യമന്ത്രി കൊടിയിരിക്കു നേരെയും ദേഷ്യത്തോടെ സംസാരിക്കുന്ന വോയിസ് പുറത്ത് വന്നിരുന്നു.ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തിനും അതിന് മുൻപും ശേഷവുമുണ്ടായ ആക്രമണങ്ങളുടെയും പേരിലാണ് മുഖ്യമന്ത്രി സിപിഎം-ബിജെപി നേതാക്കളുമായി സമാധാന ചർച്ച നടത്തിയത്. തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിലായിരുന്നു ചർച്ച. ചർച്ച തുടങ്ങുന്നതിന് മുൻപ് ചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിക്കാൻ മാധ്യമപ്രവർത്തകർ ശ്രമിച്ചപ്പോഴായിരുന്നു മുഖ്യന്‍റെ ആക്രോശം. സംഭവം വിവാദമായപ്പോൾ “ക്ഷണിച്ചിരുന്നില്ല’ എന്ന ഒഴുക്കൻ വിശദീകരണവും മുഖ്യന്‍റെ ഓഫീസ് നൽകിയിരുന്നു.
അക്രമങ്ങളെ തുടർന്ന് ഇന്നലെ മാസ്‌കറ്റ് ഹോട്ടലിൽ സി.പി.എം-ബജെപി നേതാക്കൾ നടത്തിയ ഉഭകകക്ഷി ചർച്ച ഗവർണറുടെ നിർദ്ദേശ പ്രകാരമാണ് ചേർന്നതെന്ന പ്രതീതി സൃഷ്ടിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഇതു ഇടതു സർക്കാരിന്റെ പ്രതച്ഛായ നഷ്ടമാക്കിയെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. പശ്ചിമബംഗാളിൽ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ച ഗവർണറെ അവിടുത്തെ മുഖ്യമന്ത്രിയായ മമതാ ബാനർജി ശകാരിച്ചതെങ്കിലും പിണറായി മാതൃകയാക്കേണ്ടതായിരുന്നെന്നും കേന്ദ്ര നേതാക്കൾക്ക് അഭിപ്രായമുണ്ട്. ഗവർണർ ക്ഷണിച്ച ഉടൻ രഹസ്യമായി രാജ്ഭവനിൽ മുഖ്യമന്ത്രി എത്തിയത് ഗവർണർ തന്നെ പരസ്യമാക്കിയതിനു പിന്നിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടോയെന്നു സംശയിക്കേണ്ടതാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഭരണഘടനയ്ക്കു വിരുദ്ധമായി പ്രവർത്തിച്ച ഗവർണർക്ക് മുന്നിൽ അനുസരണ കാട്ടിയ പിണറായി മാധ്യമൾക്കുനേരെ ആക്രോശം നടത്തിയത് പാർട്ടിക്കുതന്നെ അപമാനമായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തിൽ.

അതേസമയം പാർട്ടിക്കുള്ളിൽ പുതുതായി രൂപം കൊണ്ടിരിക്കുന്ന ഗ്രൂപ്പുകൾ മുഖ്യമന്ത്രിക്കെതിരെ ശക്തമായി രംഗത്തെത്തിയതിന്റെ സൂചനയാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ വിലയിരുത്തപ്പെട്ടിരിക്കുന്നത്. തലസ്ഥാനത്ത് നടന്ന ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത് പാർട്ടി സെക്രട്ടറിയുടെ ഗ്രൂപ്പുകാരനാണെന്ന വിമർശനം മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാക്കൾ ഉയർത്തിയിരുന്നു.കൂടാതെ ഇത്തരക്കാർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടാതെ നേതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിനു കഴിയില്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത് എന്ന് മറുനാടൻ മലയാളി എഴുതുന്നത് കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ആണെന്ന് പാർട്ടിക്ക് എതിരെ പ്രവർത്തിക്കുന്ന നയത്തിന്റെ ഭാഗം ആണെന്നും സി.പി.എം നേതാക്കളുടെ ആരോപണം .

ഇതിനിടെ അക്രമങ്ങൾക്ക് പാർട്ടിയിലെ തന്നെ ഒരു വിഭാഗം പിന്തുണ നൽകുന്നെന്നു കാട്ടി പിണറായി പക്ഷ നേതാക്കളും പാർട്ടി സെക്രട്ടറിയെ കടന്നാക്രമിച്ചിരുന്നു. ഇതിനുള്ള പ്രത്യാക്രമണമാണ് ഇപ്പോൾ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് സൂചന.മുഖ്യമന്ത്രിയും ബിജെപി നേതാക്കളുമായി നടത്തിയ സമാധാന ചർച്ചയുടെ ദൃശ്യങ്ങൾ എടുക്കാൻ എത്തിയ മാധ്യമങ്ങളോട് മുഖ്യമന്ത്രി കയർത്തു സംസാരിക്കുകയും ചർച്ച നടക്കുന്ന ഹാളിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയുമായിരുന്നു. മുഖ്യമന്ത്രി ബിജെപി പ്രവർത്തകർക്കൊപ്പമിരിക്കുന്ന ചിത്രങ്ങൾ പകർത്താൻ മാധ്യമങ്ങളെ അനുവദിച്ചുമില്ല.

മാസ്‌കറ്റ് ഹോട്ടലിലാണ് ചർച്ച നിശ്ചയിച്ചിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ആർഎസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലൻകുട്ടി മാസ്റ്റർ, ഒ രാജഗോപാൽ എംഎൽഎ എന്നിവരായിരുന്നു ആദ്യമെത്തിയത്. ഇവരെത്തി 10 മിനിറ്റ് കഴിഞ്ഞപ്പോളാണ് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്തിയത്. ഈ സമയത്ത് മാധ്യമപ്രവർത്തകർ ബിജെപി നേതാക്കളുടെ ദൃശ്യങ്ങൾ പകർത്തുന്നുണ്ടായിരുന്നു. മുറിയിൽ മാധ്യമപ്രവർത്തകർ ഉണ്ടെന്നറിഞ്ഞ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ ഉള്ളിൽ കടത്തിവിട്ടതിന് മാനേജരോട് കയർത്തു.മാധ്യമപ്രവർത്തകരോട് മുറിയിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും മാധ്യമപ്രവർത്തകർ പുറത്തേയ്ക്കിറങ്ങുന്നതിനിടിയിൽ ‘കടക്കു പുറത്ത്’ എന്ന് മുഖ്യമന്ത്രി ആക്രോശിക്കുകയുമായിരുന്നു. തുടർന്ന് മാധ്യമപ്രവർത്തകരെല്ലാം പുറത്തിറങ്ങി. ഇതിനു ശേഷം മാത്രമാണ് മുഖ്യമന്ത്രി ഹാളിനുള്ളിൽ പ്രവേശിച്ചത്.സാധാരണഗതിയിൽ, ചർച്ചയ്ക്കായി നേതാക്കൾ ഒരുമിച്ച് ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ ശേഷം ചർച്ച ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് മാധ്യമങ്ങൾ മുറിവിട്ട് ഇറങ്ങാറുള്ളത്. പിണറായിയുടെ പെരുമാറ്റത്തിനെതിരെ വൻപ്രതിഷേധം ഉയർന്നു വരുന്നതിനിടയിലാണ് കേന്ദ്ര നേതൃത്വവും രംഗത്തെത്തിയിരിക്കുന്നത്.

Top