കൊച്ചി മെട്രോയില്‍ ഇന്ന് മുഖ്യമന്ത്രി യാത്രചെയ്യും: യാത്ര പാലാരിവട്ടം മുതല്‍ ആലുവ വരെ

കൊച്ചി : കൊച്ചി മെട്രോയില്‍ ഇന്ന് മുഖ്യമന്ത്രി യാത്രചെയ്യും. രാവിലെ പതിനൊന്നുമണിക്ക് പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തുന്ന മുഖ്യമന്ത്രി ആലുവയിലേയ്ക്കാകും യാത്രചെയ്യുക. ജൂണ്‍ പതിനേഴിന് മെട്രോ യാത്രാ സര്‍വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.മെട്രോ സ്റ്റേഷനുകളില്‍ ക്രമീകരിച്ചിരിക്കുന്ന സൗരോര്‍ജ വൈദ്യുത സംവിധാനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. എറണാകുളം ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.

പരീക്ഷണ ഓട്ടങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോ ജൂണ്‍ 17 ന് പൊതുജനങ്ങള്‍ക്ക് സമ്മാനിക്കുകയാണ്. അല്‍സ്‌റ്റോമില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തില്‍ സിഗ്‌നല്‍, ശബ്ദം, വൈദ്യുത, സാങ്കേതിക, അനൗണ്‍സ്‌മെന്റ് സംവിധാനകളെല്ലാം പരിശോധന നടത്തി ഉറപ്പുവരുത്തിയിട്ടുണ്ട്. വൈദ്യുത, സാങ്കേതിക സജ്ജീകരണങ്ങളുടെ ജോലികളും പൂര്‍ത്തിയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top